ബിസിനസ്‌

ഉമ്മര്‍ മുഖ്താറിനെ അഭിനന്ദിക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍ എത്തി

വേങ്ങര: തോട്ടില്‍ മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തില്‍ നിന്നും രക്ഷപെടുത്തിയതിന് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഉമ്മര്‍ മുഖ്താറിനെ ഡോ. ബോബി ചെമ്മണൂര്‍ സ്വര്‍ണപ്പതക്കം നല്‍കി ആദരിച്ചു. വേങ്ങരയിലെ വീട്ടിലെത്തിയ ഡോ. ബോബി ചെമ്മണൂരിനെ ഉമ്മര്‍ മുഖ്താറും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പഠനത്തോടൊപ്പം തന്റെ കൂടെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഉമ്മര്‍ മുഖ്താര്‍ സമയം ചെലവഴിക്കണമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു.

തോട്ടില്‍ മുങ്ങിത്താഴുന്ന ബന്ധുക്കളായ രണ്ടു കുട്ടികളെ അതിസാഹസികമായി രക്ഷിച്ചതിനാണ് ഉമ്മര്‍ മുഖ്താര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായത്. മലപ്പുറം വേങ്ങരയിലെ അഞ്ചുകണ്ടം വീട്ടില്‍ അബ്ബാസിന്റെയും സമീറയുടെയും മകനാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമ്മര്‍ മുഖ്താര്‍.

 • രൂപയ്ക്കും ഡോളറിനുമെതിരെ പൗണ്ട് മികച്ച നിലയില്‍; പ്രവാസികള്‍ക്ക് നേട്ടം
 • ഡോ. ബോബി ചെമ്മണൂരിനെ പീസ് അംബാസിഡറായി തിരഞ്ഞെടുത്തു
 • ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു, യൂറോയ്‌ക്കെതിരെ പൗണ്ട് ഉയര്‍ന്ന നിലയില്‍, രൂപക്കെതിരെ സ്ഥിരത
 • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം അഞ്ചലില്‍
 • ചികിത്സക്കായി കേരളത്തിലെത്തുന്ന ആന്‍ഡമാന്‍ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂര്‍
 • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അമ്പതാം ഷോറൂം അഞ്ചലില്‍
 • യൂട്യൂബര്‍മാര്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍
 • പൗണ്ടിന് വന്‍ കുതിപ്പ്, പ്രവാസികള്‍ സന്തോഷത്തില്‍
 • യുകെയില്‍ നെഗറ്റീവ് പലിശ നിരക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത
 • പ്രധാനമന്ത്രിയുടേയും യുഎന്നിന്റെയും പരാമര്‍ശം രാജപ്പന് വീട് നല്‍കാന്‍ ബോബി ചെമ്മണൂരിന് പ്രേരണയായി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway