വിദേശം

ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു

ഗോള്‍ഫ് സൂപ്പര്‍താരം ടൈഗര്‍ വുഡ്‌സ് പരിക്കുകളോടെ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ലോസ് ഏഞ്ചല്‍സില്‍ അപകടങ്ങള്‍ക്ക് കുപ്രസിദ്ധമായ മേഖലയിലാണ് സംഭവം. സെന്‍ഡ്രല്‍ റിസര്‍വേഷന്‍ കടന്ന് നൂറടിയോളം മറിഞ്ഞ എസ്‌യുവിയുടെ മുന്‍ഭാഗം തകര്‍ന്നെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചതാണ് താരത്തിന്റെ ജീവന്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ പോലീസുകാരന്‍ പറഞ്ഞു.

ജെനെസിസ് ജിവി80യുടെ ഡ്രൈവര്‍ സീറ്റില്‍ ബോധത്തോടെയാണ് 45-കാരനായ വുഡ്‌സിനെ ഡെപ്യൂട്ടി കാര്‍ലോസ് ഗോണ്‍സാലെസ് കണ്ടെത്തിയത്. അപകടശബ്ദം കേട്ട് ഒരു പ്രദേശവാസി 911ല്‍ വിളിച്ച് അറിയിച്ചത് പ്രകാരമാണ് ഗോണ്‍സാലെസ് സ്ഥലത്തെത്തിയത്. സാരമായി പരുക്കേറ്റിരുന്നെങ്കിലും വുഡ്‌സുമായി സംസാരിച്ചതായി പോലീസുകാരന്‍ വ്യക്തമാക്കി.

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തിയാണ് വുഡ്‌സിനെ ആശുപത്രിയിലെത്തിച്ചത്. ഗോള്‍ഫര്‍ ഏതെങ്കിലും വിധത്തില്‍ മദ്യപിച്ച അവസ്ഥയിലായിരുന്നോയെന്ന് വ്യക്തമല്ല. ഇത് ബ്ലഡ് ടെസ്റ്റുകള്‍ വഴിയാണ് പിന്നീട് സ്ഥിരീകരിക്കുക. താരം യാത്ര ചെയ്ത വാഹനത്തിന്റെ ശക്തമായ നിര്‍മ്മിതിയാണ് യാത്രക്കാരനെ രക്ഷിച്ചതെന്ന് പോലീസ് പറയുന്നു. കാലുകളില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ക്കുള്ള സര്‍ജറിക്ക് വുഡ്‌സിനെ വിധേയനാക്കി.

ഫ്‌ളോറിഡയില്‍ താമസിക്കുന്ന വുഡ്‌സ് ലോസ് ഏഞ്ചല്‍സ് ഗോള്‍ഫ് കോഴ്‌സിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം.

 • വാക്‌സിനെടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി
 • കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍
 • പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായെത്തി എം.പി; മാപ്പ് പറച്ചില്‍
 • കോവിഡ് അതിരൂക്ഷം; ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്റ്
 • യു.എസ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാറിലെത്തി ആക്രമണം; പൊലീസുദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു
 • ന്യൂസിലാന്റില്‍ മിനിമം വേതനം മണിക്കൂറില്‍ 1468 രൂപയാക്കി ജസീന്ത സര്‍ക്കാര്‍
 • സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു, ലോകം ആശ്വാസത്തില്‍
 • വിശ്വാസികളുടെ തിരക്കില്ലാതെ ഓശാന; ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ
 • ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചു സായിപ്പ്
 • അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway