യു.കെ.വാര്‍ത്തകള്‍

വിഗാനില്‍ മരണമടഞ്ഞ നഴ്സ് മോളിആന്റണിയുടെ അന്ത്യകര്‍മ്മങ്ങള്‍ ഇന്ന്

ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിഗാനില്‍ മരണമടഞ്ഞ കോട്ടയം അതിരമ്പുഴ പുതുപ്പറമ്പില്‍ ലാലുവിന്റെ ഭാര്യ മോളിയുടെ അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് നടക്കും . ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക. ഉച്ചക്ക് 12 മണിയോടെ ആരംഭിക്കുന്ന കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാ വികാരി ജനറല്‍ റവ മോണ്‍. ജിനോ അരിക്കാട്ട് MCBS മുഖ്യകര്‍മ്മികനാകും. പ്രസ്റ്റണ്‍ കാത്തീഡ്രല്‍ വികാരി ഫാ ബാബു പുത്തന്‍പുരക്കല്‍, ഇടവക വികാരി ഫാ ആന്‍ഡ്രൂസ് ചെതലന്‍, ഫാ ജോസ് അന്തിയാംകുളം, ഫാ ജോസ് തേക്കുനില്‍ക്കുന്നതില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഉച്ചകഴിഞ്ഞു 2.30 ന് ഇടവക ദേവാലയത്തിന് അടുത്തുള്ള ഫോര്‍ഡ് കത്തോലിക്ക സെമിത്തേരിയില്‍ സംസ്കരിക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി സര്‍ക്കാര്‍ മാനദണ്ഠങ്ങള്‍ പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായിരിക്കും നടക്കുക. സംസ്കാര ശുശ്രൂഷകള്‍ ഓണ്‍ലൈന്‍ വഴി കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

https://youtu.be/g8oC5Xd_OqQ[1]

Facebook Live :-

https://www.facebook.com/313607902100769/live/[2]

രാവിലെ 10.45 മുതല്‍ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് പിടിപെടാന്‍ സാധ്യത ഏറെയെന്നു വിലയിരുത്തല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഏറെനാള്‍ ഷീല്‍ഡ് ചെയ്യപ്പെട്ട മോളി തിരിച്ചു ജോലിയില്‍ പ്രവേശിച്ചു ഉടനെയാണ് വൈറസ് ബാധിതയായത്. വിഗാന്‍ റോയല്‍ ആല്‍ബര്‍ട്ട് എഡ്വേഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

റിട്ടയര്‍ ചെയ്യാന്‍ ഏതാനും വര്‍ഷം കൂടി മാത്രമാണ് മോളിക്കു അവശേഷിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. മൂന്നു ദിവസം വെന്റിലേറ്ററിലും ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസപ്പെട്ട ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിഗാന്‍ ഹോസ്പിറ്റലില്‍ തന്നെയാണ് കോട്ടയം തോട്ടയ്ക്കാട് സ്വദേശിയായ മോളി ജോലി ചെയ്തിരുന്നത്. വിവാഹിതയായ മെര്‍ലിന്‍ മകളും മെല്‍വിന്‍ മകനുമാണ്. വര്‍ഷങ്ങളായി വിഗണില്‍ താമസിക്കുന്ന ഈ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ മോളിയുടെ വിയോഗം അവരെ ദുഃഖത്തിലാഴ്ത്തി.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway