യു.കെ.വാര്‍ത്തകള്‍

ഫിസര്‍ വാക്‌സിന്‍ ആദ്യ ഡോസ് ലഭിച്ച 48-കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഫിസര്‍ വാക്‌സിന്‍ ആദ്യ ഡോസ് ലഭിച്ച് രണ്ട് ദിവസത്തിന് ശേഷം കൊറോണ സ്ഥിരീകരിച്ച നാല് മക്കളുടെ പിതാവ് മരിച്ചു. കൗണ്ടി ഡുര്‍ഹാമില്‍ കോണ്‍സെറ്റിന് സമീപം ഷോട്ട്‌ലി ബ്രിഡ്ജില്‍ നിന്നുള്ള 48-കാരനായ ക്രിസ് മൂര്‍ രോഗ്യം വ്യാപിച്ച ആദ്യ ഘട്ടത്തില്‍ സ്വയം സംരക്ഷിച്ച് വീട്ടില്‍ ഇരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എന്‍എച്ച്എസ് അഡ്മിനിസ്‌ട്രേറ്റര്‍ റോളിലേക്ക് തിരിച്ചെത്തിയിരുന്നു.

ജനുവരി 2നാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് ഡുര്‍ഹാമില്‍ വെച്ച് ക്രിസ് മൂറിന് ഫിസര്‍ കൊറോണാവൈറസ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ കാണിച്ച ഇദ്ദേഹം പോസിറ്റീവായി. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 10ന് മരണമടഞ്ഞു.

മൂറിന് എങ്ങിനെയാണ് വൈറസ് പിടിപെട്ടതെന്ന് കുടുംബത്തിന് നിശ്ചയമില്ല. ഇതിന് വാക്‌സിനുമായി നേരിട്ട് ബന്ധമില്ലെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. രണ്ട് ഡോസുകള്‍ നല്‍കിയ ശേഷവും കോവിഡിനെ നൂറ് ശതമാനം തടയാന്‍ കഴിയുന്ന വാക്‌സിന്‍ പുറത്തിറങ്ങിയിട്ടില്ല. പഠനങ്ങള്‍ പ്രകാരം ആദ്യ ഡോസിന് ശേഷം ഫിസര്‍ വാക്‌സിന്‍ 52% സുരക്ഷയും, രണ്ടാമത്തെ ഇഞ്ചക്ഷനില്‍ 95% സുരക്ഷയും പ്രദാനം ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാല്‍ ആദ്യ ഡോസ് വൈറസിനെതിരെ ഫലപ്രദമായി പോരാടി തുടങ്ങാന്‍ രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. 47-കാരിയായ ഭാര്യ ഹെലെന്‍, 19 വയസ്സുള്ള റെബേക്ക, 17-കാരന്‍ ഡാനിയേല്‍, 16-കാരന്‍ ജെയിംസ്, 12-കാരന്‍ തോമസ് എന്നിവരെ ഉപേക്ഷിച്ചാണ് മൂര്‍ യാത്രയായത്. മഹാമാരി കുതിച്ചുയര്‍ന്ന സമയത്ത് ഷീല്‍ഡിംഗിലായിരുന്ന ഇദ്ദേഹം ക്രിസ്മസ് സമയത്താണ് ജോലിയില്‍ തിരികെയെത്തിയത്.

  • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
  • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
  • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
  • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
  • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
  • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
  • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
  • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
  • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
  • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway