നാട്ടുവാര്‍ത്തകള്‍

മകളുടെ കാലില്‍ കടിച്ച പുള്ളിപ്പുലിയെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു


ഭാര്യയ്ക്ക് മകള്‍ക്കും ഒപ്പം ബൈക്കില്‍ പോകവേ ചാടിവീണു ആക്രമിച്ച പുള്ളിപ്പുലിയുടെ കഥ കഴിച്ചു ഗൃഹനാഥന്‍. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനു നേര്‍ക്കും പൊന്തക്കാട്ടില്‍ നിന്നു പുലി ചാടിവീഴുകയായിരുന്നു.

മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാര്‍ന്നൊഴുകിയിട്ടും പിടിവിട്ടില്ല. ഒടുവില്‍ പുലി ശ്വാസം മുട്ടി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പുലിയെ നാട്ടുകാരും പിന്നീട് കൈവച്ചതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ പുലിയുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.

കഴിഞ്ഞ ദിവസമാണ് മൈസൂരുവില്‍ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്നും പന്ത്രണ്ടുകാരന്‍ രക്ഷപ്പെട്ട വാര്‍ത്ത വന്നത്. മൈസൂരു സ്വദേശിയായ നന്ദന്‍ കുമാര്‍ എന്ന കുട്ടിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ചത്. പുലിയുടെ കണ്ണില്‍ വിരല്‍ കുത്തിയിറക്കി ആയിരുന്നു നന്ദന്റെ പ്രത്യാക്രമണം. ഇതോടെ പുള്ളിപ്പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കഴുത്തിലും തോളിലും കടിയേറ്റ നന്ദു നിലവില്‍ മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
മകളുടെ കാലില്‍ കടിച്ച പുള്ളിപ്പുലിയെയാണ് അച്ഛന്‍ കഴുത്തു ഞെരിച്ചു കൊന്നത്.

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway