നാട്ടുവാര്‍ത്തകള്‍

ഹാത്രാസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ ഹാത്രാസ് ജില്ലയില്‍ ലൈംഗിക പീഡനത്തിനരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ച് കൊന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗൗരവ് ശര്‍മ്മ എന്ന പ്രതിയാണ് വെടിവെച്ചത്. പൊലീസ് ക്‌സറ്റിഡിയില്‍ നിന്നും പുറത്തു വന്ന ഗൗരവ് ശര്‍മ്മ പെണ്‍കുട്ടിയുടെ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ ഗൗരവ് ശര്‍മ്മ വെടിയുതിര്‍ക്കുകയുമായിരുന്നു.

ക്ഷേത്രത്തില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ പിതാവിന് വെടിയേറ്റത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ:

തിങ്കളാഴ്ച വൈകുന്നേരം പീഡനത്തിരയായ പെണ്‍കുട്ടിയും ഗൗരവ് ശര്‍മ്മയും ഭാര്യയും ആന്റിയും അമ്പലത്തില്‍ വെച്ച് കണ്ടു മുട്ടി. ഇവര്‍ തമ്മില്‍ കേസിനെ ചൊല്ലി വാക്കേറ്റവും നടന്നു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും ഗൗരവ് ശര്‍മ്മയും സംഭവസ്ഥലത്തെക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. ഇതിനിടെ ഒരു സംഘമാളുകളെ വിളിച്ചെത്തിയ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടു. പൊലീസിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് കൈകൂപ്പി നീതി ആവശ്യപ്പെടുന്ന kudumbathinte വീഡിയോ പുറത്തുവന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഗൗരവ് ശര്‍മ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ലാണ് ഗൗരവ് ശര്‍മ ലൈംഗികോപദ്രവക്കേസില്‍ കസ്റ്റഡിയിലായത്. ഒരു മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്കെതിരെ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിനു ശേഷം ഇരു കുടുംബങ്ങളും തമ്മില്‍ ശത്രുതയിലാണ്.

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway