നാട്ടുവാര്‍ത്തകള്‍

മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം; എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം

പാലക്കാട്: മന്ത്രി എ കെ ബാലന് പകരം തരൂര്‍ നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം. ഡോ കെ പി ജമീലയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ സജീവമായ ചര്‍ച്ചയാണ് നടക്കുന്നത്. എന്നാല്‍, നീക്കത്തിനെതിരേ പ്രദേശിക നേതൃത്വം കടുത്ത വിയോജിച്ച് അറിയിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും ഇന്ന് ചേരുന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും.

മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറായ ജമീല നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്. ബാലന്‍ ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം. 2011 മുതല്‍ എ കെ ബാലനാണ് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2008ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് തരൂര്‍ മണ്ഡലം നിലവില്‍ വരുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ് തരൂര്‍. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, കാവശേരി, കോട്ടായി, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശി, പുതുക്കോട്, തരൂര്‍, വടക്കാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊളളുന്നതാണ് തരൂര്‍ മണ്ഡലം.

മുമ്പ് ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ട വലിയ വിവാദം നിലനിന്നിരുന്നു. ഡോ: ജമീലയെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതാണ് വിവാദത്തിലേക്കെത്തിയത്.

കണ്ണൂര്‍ ജില്ലയില്‍ ഇപി ജയരാജന്റെ സിറ്റിങ് മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഇറക്കാനാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. പേരാവൂരിലും കല്യാശ്ശേരിയിലും കെകെ ശൈലജയെ പരിഗണിക്കുന്നുണ്ട്. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കുന്നതോടെ ശൈലജയെ സ്വന്തം നാടായ മട്ടന്നൂരിലേക്കും ഇപിയെ കല്യാശേരിയിലും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദനെ തളിപ്പറമ്പില്‍ ഇറക്കാനും ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി.

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway