നാട്ടുവാര്‍ത്തകള്‍

രാഹുലിന്റെ കടലില്‍ ചാട്ടത്തിനു പിന്നാലെ പ്രിയങ്കയുടെ തേയിലനുള്ളല്‍; വൈറലായി പ്രചാരണം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ രാഹുല്‍ ​ഗാന്ധി മത്സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിയ ചിത്രങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ രാഹുലിന് പിന്നാലെ സഹോദരി പ്രിയങ്കാ ​ഗാന്ധിയും തൊഴിലാളികള്‍ക്കിടയിലേക്കിറങ്ങി പ്രചാരണങ്ങളില്‍ സജീവമാകുന്നു.

രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അസമിലെത്തിയ പ്രിയങ്കയുടെ തോട്ടം തൊഴിലാളികള്‍ക്കൊപ്പമുള്ള തേയിലനുള്ളല്‍ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ബിശ്വനാഥിലെ തോട്ടം തൊഴിലാളികള്‍ക്കൊപ്പം തേയിലക്കൊട്ട തലയിലൂടെ തൂക്കിയിട്ട് തേയില നുള്ളുന്ന പ്രിയങ്കയുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മാര്‍ച്ച് 27ന് ആരംഭിക്കുന്ന മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക അസമിലെത്തിയത്. പ്രദേശവാസികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു.

കേരളത്തിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും എത്തുന്നുണ്ട്. ​ സമാന രീതിയിലുള്ള പ്രചരണങ്ങളാവും ഇനിയും ഉണ്ടാവുക.

കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്കൊപ്പമുള്ള കടല്‍ യാത്രയും തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള രാഹുലിന്റെ പുഷ് അപ്പുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

  • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
  • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
  • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
  • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
  • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
  • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
  • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
  • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
  • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
  • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway