അസോസിയേഷന്‍

ലിമയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്നാരംഭിക്കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് . വൈകുന്നേരം 7 മണിക്ക് ക്ലാസിനു തുടക്കംകുറിക്കും. ഈ ക്ലാസ് മാതാപിതാക്കളെ ഉദ്ദേശിച്ചാണ് നടക്കുന്നത് പിന്നീട് വരുന്ന 4 തീയതി നടക്കുന്ന ക്ലാസ് ഏഴാം ക്ലാസ് മുതല്‍ മുകളിലേയ്ക്ക് പഠിക്കുന്ന കുട്ടികള്‍ക്കും വേണ്ടിയാണു നടക്കുന്നത്.

മലയാളി സമൂഹത്തില്‍ പൊതുവെ കുട്ടികള്‍ക്ക് അവരുടെ ഭാവി തിരഞ്ഞെടുക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാറില്ല എന്ന വസ്തുത തിരിച്ചറിഞ്ഞാണ് ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരം ക്ലാസുകള്‍ പലപ്പോഴും നമ്മുടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പഠന വിഷയം തിരഞ്ഞെടുക്കുന്നതിനും ഭാവി കരുപ്പിടിപ്പിക്കുന്നതിനും ഉപകരിക്കുമെന്നതില്‍ സംശയമില്ല. സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

വിവരങ്ങള്‍ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് -07788254892, സെക്രട്ടറി സോജന്‍ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോണ്‍ 07736352874.

  • 'വാഴ്‌വ് 2024': യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ് വ്യവസായവും
  • സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ ഏഴിന്
  • യുകെ മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ രണ്ടാമത് സംഗമം
  • യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ (UKMSW Forum) ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം 16ന്
  • അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ ; സ്‌പെഷ്യല്‍ മ്യൂസിക്കല്‍ നൈറ്റും വിവിധ കലാപരിപാടികളുമായി 9ന് ഗ്ലോസ്റ്ററില്‍ ഗംഭീര ആഘോഷം
  • യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: 'നിയമസദസ്' മികവുറ്റതായി
  • ബ്ലാക്ക്ബേണ്‍ മലയാളി അസോസിയേഷന്‍ ഇരുപതാം വാര്‍ഷികവും പുതിയ ഭാരവാഹികളും
  • 'യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍': ഐഒസി (യു കെ) കേരള ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
  • മാഞ്ചസ്റ്റര്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions