യു.കെ.വാര്‍ത്തകള്‍

യുകെയില്‍ നേരിട്ട വംശീയതയെക്കുറിച്ചും മേഗാന്‍ അഭിമുഖത്തില്‍ തുറന്നടിക്കും!


ബ്രിട്ടനിലെ രാജകീയ പദവികള്‍ ത്യജിച്ചു അമേരിക്കയിലേയ്ക്ക് പോയ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും ഒപ്രാ വിന്‍ഫ്രേയ്ക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോഴത്തെ ചൂടന്‍ സംസാര വിഷയം. ബ്രിട്ടനിലെ വംശീയ പ്രശ്‌നങ്ങളെ കുറിച്ച് ഈ ദമ്പതികള്‍ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തല്‍.

യുകെയില്‍ തന്റെ ആത്മാഭിമാനത്തെ ബാധിച്ച കാര്യങ്ങളും മാധ്യമങ്ങളുടെ വേട്ടയാടലും ഒക്കെ മേഗന്‍ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ലണ്ടനില്‍ താമസിച്ചിരുന്നപ്പോള്‍ തന്റെ മാനസിക ആരോഗ്യത്തെ ഏറെ ബാധിച്ചിരുന്നതായും ഹാരി വ്യക്തമാക്കും. ഇതോടെയാണ് ഫ്രണ്ട്‌ലൈന്‍ റോയല്‍ പദവികള്‍ ഉപേക്ഷിച്ച് യുഎസിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതമായതെന്നും രാജകുമാരന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുമെന്നാണ് വിവരം.

യുഎസില്‍ ഞായറാഴ്ച സിബിഎസ് സംപ്രേക്ഷണം ചെയ്യുന്ന ഒപ്രാ ചാറ്റില്‍ ഈ വിഷയങ്ങള്‍ സംസാരിക്കുമെന്ന് ഐടിവിയുടെ റോയല്‍ എഡിറ്റര്‍ ക്രിസ് ഷിപ്പ് വെളിപ്പെടുത്തി. യുകെയില്‍ തിങ്കളാഴ്ച രാത്രി 8നാണ് ഐടിവി1 പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

'മാനസിക ആരോഗ്യവും, യുകെയിലെ താമസ കാലത്ത് മാനസിക ആരോഗ്യത്തിന് ഏറ്റ തിരിച്ചടികളും ഇവര്‍ സംസാരിക്കും. കൂടാതെ മാധ്യമ കടന്നുകയറ്റവും, ബ്രിട്ടനിലെ വംശീയതയും സംസാരവിഷയമാകും', ഷിപ്പ് വെളിപ്പെടുത്തി. രാജകുടുംബത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് അഭിമുഖത്തിന്റെ ട്രെയിലറില്‍ മേഗന്‍ പറയുന്നുണ്ട്. 1 മില്ല്യണ്‍ പൗണ്ട് ചെലവിട്ടാണ് ഒപ്രാ വിന്‍ഫ്രെ നടത്തിയ അഭിമുഖം ഐടിവി വാങ്ങിയിട്ടുള്ളതെന്നാണ് വിവരം.

രാജകുടുംബത്തിന് ഞെട്ടല്‍ ഉളവാക്കുന്ന ചില ചോദ്യങ്ങളും ഒപ്രാ വിന്‍ഫ്രേ മെഗാനോട് ചോദിക്കുന്നതായി ടീസര്‍ വ്യക്തമാക്കുന്നു. 'നിങ്ങള്‍ നിശബ്ദമായി ഇരുന്നതോ, നിശബ്ദമാക്കിയതോ?', ഒപ്രാ ചോദിക്കുന്നു. രാജകുടുംബത്തിലെ ജീവിതം പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നെങ്കില്‍ ഒരു ബ്രേക്കിംഗ് പോയിന്റ് ഉണ്ടായിക്കാണുമെന്നും അവതാരക മേഗനോട് ചോദ്യം ഉന്നയിക്കുന്നുണ്ട്.

അഭിമുഖത്തില്‍ ഈ ദമ്പതികള്‍ ഒരുമിക്കുമ്പോള്‍ ചില ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവരികയെന്ന് ടീസറിന്റെ അവസാനത്തില്‍ ഒപ്രാ വിന്‍ഫ്രേ കൂട്ടിച്ചേര്‍ക്കുന്നു.
സീനിയര്‍ റോയല്‍ റോളുകളില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമുള്ള ആദ്യ അഭിമുഖമായതിനാല്‍ ഹാരിയും, മേഗനും എന്തെല്ലാം വിളിച്ച് പറയുമെന്ന ആശങ്കയിലാണ് രാജകുടുംബം.

സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കുടുംബത്തെ മോശക്കാരാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കരുതെന്ന് രാജ്ഞി ഹാരിയെ ഉപദേശിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബത്തിന്റെ മൂല്യങ്ങള്‍ താന്‍ ഒരിക്കലും അടിയറ വെയ്ക്കില്ലെന്നായിരുന്നു ഹാരി പറഞ്ഞത്. എന്തായാലും പാപ്പരാസികള്‍ കാത്തിരിക്കുകയാണ്.

ആഫ്രിക്കന്‍-അമേരിക്കനായ ഡോറിയക്കും വെള്ളക്കാരനായ തോമസിനും ജനിച്ച മെഗാന്‍ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് എത്തിയ ആദ്യത്തെ മിക്‌സഡ് വംശജയായ അംഗമാണ്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway