യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് സ്‌ട്രോക് വാര്‍ഡില്‍ കൊലപാതകവും ലൈംഗിക അതിക്രമങ്ങളും; ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

എന്‍എച്ച്എസ് സ്‌ട്രോക്ക് വാര്‍ഡില്‍ രോഗികള്‍ക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകവും, ബലാത്സംഗവും, ലൈംഗിക അതിക്രമങ്ങളും നടത്തിയെന്ന സംശയത്തില്‍ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പേരു വെളിപ്പെടുത്താത്ത ഈ ജീവനക്കാരന്‍ രണ്ട് രോഗികളെയും, ഒരു ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലിനെയും ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതിയുള്ളത്.

ആശുപത്രിയില്‍ സ്‌ട്രോക്ക് രോഗിയായി പ്രവേശിപ്പിക്കപ്പെട്ടിരുന്ന 75-കാരി വലേറി ക്‌നീല്‍ ആന്തരികമായി പരുക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. കൊലപാതകം, ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ കേസുകളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തോടെ ജീവനക്കാരനെ ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് സസ്‌പെന്‍ഡ് ചെയ്തു.

2018 നവംബറില്‍, ഇവിടെ നടക്കുന്ന മോശം സംഭവങ്ങളെ പറ്റി വിവരം കിട്ടി പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ക്‌നീലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിനിടെ സ്‌ട്രോക്ക് യൂണിറ്റില്‍ രണ്ട് രോഗികള്‍ക്ക് എതിരെ നടന്ന ഗുരുതരമായ ലൈംഗിക പീഡനങ്ങളും, ഒരു ഹെല്‍ത്ത് പ്രൊഫഷണലിന് നേരെ നടന്ന ലൈംഗിക അക്രമവും സംബന്ധിച്ച് ഓഫീസര്‍മാര്‍ക്ക് വിവരം ലഭിച്ചു.

പൊതുസമൂഹത്തിന് ബുദ്ധിമുട്ട് തോന്നാവുന്ന സംഭവങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. രോഗികളുടെ സുരക്ഷയാണ് പ്രധാനം. ഇതിനായി ട്രസ്റ്റിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് എന്ന് പോലീസ് വ്യക്തമാക്കി.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway