യു.കെ.വാര്‍ത്തകള്‍

ബജറ്റില്‍ എന്‍എച്ച്എസിനും നഴ്‌സുമാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നു പരാതി


റിഷി സുനകിന്റെ കോവിഡ് കാല ബജറ്റില്‍ എന്‍എച്ച്എസിനെയും നഴ്‌സുമാരെയും അവഗണിച്ചതായി പരാതി. കോവിഡില്‍ മുന്‍നിര പോരാട്ടത്തിനിറങ്ങിയ നഴ്‌സുമാര്‍ക്ക് വേണ്ട പരിഗണന ബജറ്റില്‍ നല്‍കിയില്ലെന്നാണ് ആക്ഷേപം. സാമൂഹിക പരിപാലനത്തിനോ ആശുപത്രികള്‍ക്കോ ​​സ്കൂളുകള്‍ക്കോ ​​വേണ്ടിയുള്ള അധിക സാമ്പത്തിക സഹായങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ബോറിസ് ജോണ്‍സണ്‍ 2019 ജൂലൈയില്‍ പ്രധാനമന്ത്രിയായപ്പോള്‍ സാമൂഹ്യ പരിപാലനം പരിഷ്കരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഈ വര്‍ഷം അവസാനം വരെ പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

എന്‍എച്ച്എസിനെ ചാന്‍സലര്‍ പിന്തുണയ്ക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് ലണ്ടന്‍ ആശുപത്രിയില്‍ കുട്ടികളുടെ നഴ്‌സായി ജോലി ചെയ്യുന്ന 22-കാരി റെബേക്ക സിന്നരാജ പറഞ്ഞു. 'ഞങ്ങളുടെ കഠിനാധ്വാനത്തിന് ഒടുവില്‍ പ്രതിഫലം ലഭിക്കുമെന്ന് ഞാന്‍ കരുതി - പ്രത്യേകിച്ച് ഒരു വര്‍ഷത്തിനുശേഷം. വളരെ കഠിനാധ്വാനം ചെയ്തിട്ടും നഴ്‌സുമാരെ എല്ലായ്പ്പോഴും എന്‍എച്ച്‌എസ് ശമ്പള വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കുന്നു'- റെബേക്ക പറഞ്ഞു.ഈ വര്‍ഷം ശരിക്കും കഠിനമാണ്, ഇത് വിലമതിക്കപ്പെടാത്തതില്‍ അസ്വസ്ഥമാണ്. ഇതാണ് എന്റെ ജോലി, ഞാന്‍ ചെയ്യുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ ഇത് ശരിയല്ല'- റെബേക്ക വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മിസ് ഇംഗ്ലണ്ട് ഫൈനലിസ്റ്റായി തന്റെ പ്ലാറ്റ്ഫോം നഴ്സുമാര്‍ക്ക് മികച്ച ശമ്പളം ലഭിക്കാനായുള്ള പ്രചാരണത്തിനായി ഉപയോഗിച്ച മിസ് സിന്നരാജ കൂട്ടിച്ചേര്‍ത്തു: 'കുറച്ച് അധിക പൗണ്ടുകളില്‍ ഞാന്‍ സന്തോഷിക്കുമായിരുന്നു. അതാണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞത്.

ബജറ്റ് നിരാശാ ജനകമെന്നാണ് ആര്‍സിഎന്‍ ഉള്‍പ്പെടെ സംഘടനകള്‍ പ്രതികരിക്കുന്നത്. ആരോഗ്യവകുപ്പിന് 30 ബില്യണ്‍ കുറവു വരുത്തി, എന്‍എച്ച്എസ് ഇംഗ്ലണ്ടിന് എട്ടു ബില്യന്റെ കുറവും. എന്‍എച്ച്എസിന് ദീര്‍ഘകാല പ്ലാന്‍ നല്‍കിയതാണെന്നും കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പണം ആവശ്യമെങ്കില്‍ അത് അപ്പോള്‍ പരിഗണിക്കുമെന്നുമാണ് സുനക് പറഞ്ഞത്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway