നാട്ടുവാര്‍ത്തകള്‍

ബിബിസി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം; വിവാദം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരെ ബിബിസി ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപം. സംഭവം വിവാദമായതോടെ ചാനല്‍ ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ ഇന്ത്യക്കാരുടെ 'ബോയ്‌ക്കോട്ട് ബിബിസി' ഹാഷ് ടാഗ് വൈറലായി. ബിബിസി ഏഷ്യന്‍ നെറ്റ് വര്‍ക്കിന്റെ ബിഗ് ഡിബേറ്റ് റേഡിയോ ഷോയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്.

യുകെയിലെ സിഖ്കാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെതിരായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചര്‍ച്ച , മോദി സര്‍ക്കാരിന്റെ കര്‍ഷകബില്ലുകള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ എന്ന വിഷയത്തിലെത്തി. അതിനിടയിലാണ് ഷോയിലേക്ക് വിളിച്ച ഒരാള്‍ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ നിന്ദ്യമായ വാക്കുകള്‍ പറഞ്ഞത്. ഇതിനെ എതിര്‍ക്കാത്തതും , സംപ്രേക്ഷണം ചെയ്യാന്‍ അനുവദിച്ചതിനെതിരെയും നിരവധിപേര്‍ റേഡിയോ ഷോ അവതാരകനെയും ബിബിസി റേഡിയോയ്‌ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തി. പിന്നാലെ 'ബോയ്‌ക്കോട്ട് ബിബിസി' എന്ന ഹാഷ് ടാഗ് ചാനലിനെതിരെ ട്വിറ്ററില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ വിവാദ എപ്പിസോഡ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാര്‍ഷക പ്രതിഷേധങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകബില്ലിനെതിരെ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യു പി എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരുടെ സമരം 100 ദിവസത്തിലേക്ക് അടുക്കുകയാണ്. റോഡ് ഉപരോധം, ട്രാക്ടര്‍ റാലി എന്നിവയ്ക്ക പുറമെ സമരത്തിന്റെ 85 ാം ദിവസം കര്‍ഷകര്‍ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ നടത്തിയിരുന്നു. തങ്ങളുടെ ആവശ്യം അംഗികരിക്കാതെ സമരത്തില്‍ നിന്ന പിന്‍ങ്ങില്ലായെന്നാണ് സമരസമിതിയുടെ നിലപാട്.

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway