നാട്ടുവാര്‍ത്തകള്‍

'ശശീന്ദ്രന്‍ മാത്രം അങ്ങനെയാളാവേണ്ട; എന്‍സിപിയോഗത്തില്‍ കൈയാങ്കളി

കോഴിക്കോട്ടെ എന്‍സിപി നേതൃ യോഗത്തില്‍ സീറ്റു മോഹികളുടെ ബഹളം. നേതാക്കള്‍ തമ്മില്‍ കൈയാങ്കളിയുണ്ടായി. ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച ഭിന്നതയാണ് കൈയാങ്കളിയില്‍ കലാശിച്ചത്. എലത്തൂരില്‍ ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് ജില്ലയില്‍ ലഭിക്കുന്ന സീറ്റില്‍ പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ നിര്‍വാഹക സമിതി യോഗത്തിലും ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. എട്ടുതവണ മത്സരിച്ച എകെ ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്നായിരുന്നു വടകര, മേപ്പയ്യൂര്‍, കൊയിലാണ്ടി ബ്ലോക്കുകളില്‍ നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടത്. അന്ന് എകെ ശശീന്ദ്രന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം നടന്നതെങ്കില്‍ ഇന്നത്തെ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും ശശീന്ദ്രനും ഉണ്ടായിരുന്നു.

എകെ ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായി. ഇനി ജില്ലയില്‍ നിന്നുള്ളവര്‍ക്ക് അവസരം നല്‍കണം. സിപിഐഎമ്മിലും സിപിഐയിലും പോലും മൂന്ന് ടേം മത്സരിക്കുകയെന്ന് കര്‍ശനമാക്കുമ്പോള്‍ എന്‍സിപിയില്‍ ഒരാള്‍ തന്നെ എട്ട് തവണ മത്സരിക്കുന്നത് ശരിയാണോയെന്ന ചോദ്യമാണ് ഉയര്‍ന്നത്.

ശശീന്ദ്രന് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കരുതെന്ന ആവശ്യം പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലും ഉയര്‍ന്നിരുന്നു.

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway