ചരമം

കോഴിക്കോട് ഭാര്യയെ തലക്കടിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്ക് അടിച്ച് കൊന്നു. കൊടക്കല്ല് ചങ്ങരോത്ത് ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളില്‍ രക്തം വാര്‍ന്ന് ശോഭന മരിച്ചു.

കൊലയ്ക്ക് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രാവിലെ തറവാട് വീടിന് സമീപത്തെ മരത്തില്‍ കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല നടത്തുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ വീട്ടില്‍ എത്തുമ്പോഴേയ്ക്കും കൃഷ്ണന്‍ രക്ഷപ്പെട്ടിരുന്നു.

സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മക്കള്‍: രമ്യ((കൂത്താളി),ധന്യ(ചേളന്നൂര്‍).എരഞ്ഞിക്കല്‍ സ്വദേശിയാണ് ശോഭന.

 • കൊല്ലത്ത് കന്യാസ്ത്രീ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
 • ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും യുഎസിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍
 • റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
 • അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ വൈകി; പെര്‍ത്തില്‍ മലയാളി ബാലിക മരിച്ചു
 • ഈസ്റ്റര്‍ പിറ്റേന്ന് ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ സ്വദേശി ജിമ്മിയുടെ മരണം
 • ഗായകന്‍ ജയരാജ് നാരായണന്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
 • മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway