ബിസിനസ്‌

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം അഞ്ചലില്‍

158 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 50 ാം ഷോറൂം അഞ്ചലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ച നടന്ന ചടങ്ങില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, മുന്‍ എം എല്‍ എ പി. എസ് സുപാല്‍ ഉള്‍പ്പെടെയുള്ള രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പി.ആര്‍.ഒ വി കെ ശ്രീരാമന്‍, ജനറല്‍ മാനേജര്‍, (മാര്‍ക്കറ്റിങ്) അനില്‍ സി പി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് അഞ്ചലിലെ നിര്‍ധനരായ രോഗികള്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ധനസഹായം ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു.

സ്വര്‍ണാഭരണങ്ങളുടെ ആദ്യവില്പന ശശിധരന്‍ പിള്ള, മഞ്ജുള എന്നിവരും ഡയമണ്ടിന്റെ ആദ്യവില്പന ഷാജുദ്ധീന്‍, സബീന എന്നിവരും ഏറ്റുവാങ്ങി.

പുനലൂര്‍ റോഡില്‍ റോയല്‍ ജംഗ്ക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമില്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ഏപ്രില്‍ 30 വരെ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയിലും ഡയമണ്ട് ആഭരണങ്ങള്‍ വിലയില്‍ 50 % വരെ കിഴിവിലും ലഭിക്കും. കൂടാതെ വിവാഹപാര്‍ട്ടികള്‍ക്ക് പ്രത്യേക ആനൂകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 30 വരെ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ നറുക്കെടുപ്പിലൂടെ സ്വര്‍ണസമ്മാനങ്ങളും 25 ഭാഗ്യശാലികള്‍ക്ക് ബോബി ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കും. ആകര്‍ഷകങ്ങളായ ഓഫറുകള്‍ക്കും സമ്മാനങ്ങള്‍ക്കുമൊപ്പം തന്നെ സുരക്ഷിതമായി പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലാണ് ഷോറൂമിന്റെ പ്രവര്‍ത്തനം.

  • കുടുംബങ്ങളുടെ വരുമാന വര്‍ധന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പണപ്പെരുപ്പം കൂടുമോയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്ക
  • ഫെബ്രുവരിയില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേരിയ വളര്‍ച്ച നേടി; ആശ്വാസമാകുമോ?
  • സ്വര്‍ണവില 47,000 കടന്നു, സ്വര്‍ണാഭരണ പ്രേമികള്‍ ത്രിശങ്കുവില്‍
  • യുകെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരണം; ടോറികള്‍ വിഷമ വൃത്തത്തില്‍
  • പലിശ നിരക്കുകള്‍ തുടരെ നാലാം തവണയും 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ? പ്രതീക്ഷയോടെ മോര്‍ട്ട്‌ഗേജ് വിപണി
  • സ്വര്‍ണ ശേഖരത്തില്‍ യുകെയെ പിന്തള്ളി ഇന്ത്യ ഒമ്പതാമത്
  • പണപ്പെരുപ്പം വീണ്ടും താഴുമെന്ന് സൂചന; യുകെയിലെ പലിശ നിരക്ക് കുറയ്ക്കുമോ?
  • പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ; മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍
  • കരുത്തു നേടി പൗണ്ട്; ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപയ്‌ക്കെതിരെയും മികച്ച നില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions