വിദേശം

ചൂടന്‍ ലൈവ് ചര്‍ച്ചക്കിടെ സെറ്റ് തകര്‍ന്ന് അവതാരകന്റെ മേലേക്ക്ലൈവ് ചൂടന്‍ ചാനല്‍ ചര്‍ച്ചക്കിടെ സെറ്റ് തകര്‍ന്ന് വീണ് വാര്‍ത്താ അവതാരകന് പരിക്ക്. ഇഎസ്പിഎന്‍ കൊളംബിയ ചാനലിലാണ് ചര്‍ച്ചക്കിടെ അവതാരകനായ കാര്‍ലസ് ഓര്‍ഡൂസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. ചൊവ്വാഴ്ച്ച രാത്രി ചര്‍ച്ചക്കിടെയായിരുന്നു സംഭവം.

ഡെസ്‌കില്‍ ഓര്‍ഡൂസിനൊപ്പം ചര്‍ച്ചയില്‍ അഞ്ച് പേരെങ്കിലും പങ്കെടുക്കുന്നുണ്ട്. പരിപാടി പുരോഗമിക്കവെ സെറ്റിന്റെ ഒരു ഭാഗം തകര്‍ന്ന് അദ്ദേഹത്തിന്റെ പിറകിലേക്ക് വന്ന് വീഴുകയായിരുന്നു. ഭാരം പിറകിലേക്ക് വീണതോടെ ഒഡൂസ് മൂക്കിടിച്ച് ഡെസ്‌കിലേക്ക് വീണു. എല്ലാവരും സ്തംബ്ധരായി.

എന്നാല്‍ ക്യാമറ പെട്ടെന്ന് ഹോസ്റ്റിലേക്ക് തിരിയുകയായിരുന്നു. വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അപകടത്തില്‍ തനിക്ക് ഗുരുതര പരിക്കുകള്‍ ഒന്നും ഇല്ലെന്ന് ഒഡൂസ് പ്രതികരിച്ചു. 'ഞാന്‍ സുഖമായി ഇരിക്കുന്നു. ദൈവത്തിന് നന്ദി. ചെറിയ ചതവുകള്‍ ഉണ്ടാവുകയും മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്' ഓര്‍ഡൂസ് പ്രതികരിച്ചു.

വീഡിയോ

 • വാക്‌സിനെടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി
 • കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍
 • പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായെത്തി എം.പി; മാപ്പ് പറച്ചില്‍
 • കോവിഡ് അതിരൂക്ഷം; ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്റ്
 • യു.എസ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാറിലെത്തി ആക്രമണം; പൊലീസുദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു
 • ന്യൂസിലാന്റില്‍ മിനിമം വേതനം മണിക്കൂറില്‍ 1468 രൂപയാക്കി ജസീന്ത സര്‍ക്കാര്‍
 • സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു, ലോകം ആശ്വാസത്തില്‍
 • വിശ്വാസികളുടെ തിരക്കില്ലാതെ ഓശാന; ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ
 • ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചു സായിപ്പ്
 • അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway