സ്പിരിച്വല്‍

നാളെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍: ഫാ.നടുവത്താനിയിലിനൊപ്പം സിസ്റ്റര്‍ എയ്മി എമ്മാനുവേല്‍

വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവില്‍ അതിജീവിച്ച് സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടക്കും. വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലാണ് നടക്കുക . മള്‍ട്ടിക്കള്‍ച്ചറല്‍ സംസ്‌ക്കാരം നിലനില്‍ക്കുന്ന യൂറോപ്പില്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും.

കണ്‍വെന്‍ഷനില്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന ശുശ്രൂഷകയും സ്‌നേഹമാകുന്ന വാക്കാലും പ്രവര്‍ത്തിയാലും കാലഘട്ടത്തിന്റെ ദൈവികോപകരണമായി വര്‍ത്തിക്കുന്ന സിസ്റ്റര്‍ എയ്മി എമ്മാനുവല്‍ ,സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ പ്രശസ്ത ആധ്യാത്മിക ശുശ്രൂഷക ബാര്‍ബറ ലെബ്രോസ് എന്നിവര്‍ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിന്‍ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ഓണ്‍ലൈനില്‍ കണ്‍വെന്‍ഷന്‍ നടക്കുക . കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് രാവിലെ 9 മുതല്‍ സെഹിയോന്‍ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് -07760 254700

ബിജുമോന്‍ മാത്യു 07515 368239

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം
  • ദൈവകരുണയുടെ സുവിശേഷവുമായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; അനുഗ്രഹ സന്ദേശവുമായി മാര്‍.സ്രാമ്പിക്കലും
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഏപ്രില്‍ 11
  • തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
  • അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷ 28 മുതല്‍ ഏപ്രില്‍ 3 വരെ
  • കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' ഏപ്രില്‍ 5 മുതല്‍ 8 വരെ
  • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന വിശുദ്ധവാര ധ്യാനം 29 മുതല്‍ 31 വരെ
  • വലിയ നോമ്പിന്റെ വ്രതാനുഷ്ഠാനവും പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് നൊയമ്പുകാല ധ്യാനം 25,26, 27 തീയതികളില്‍
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ 'സംഘടിപ്പിക്കുന്നു
  • ജോസഫിന്‍ ധ്യാനം 17, 18, 19 തീയതികളില്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway