സ്പിരിച്വല്‍

ജോസഫിന്‍ ധ്യാനം 17, 18, 19 തീയതികളില്‍


ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിന്റെ വര്‍ഷം, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി, 19ാം തീയതിയിലെ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാന്‍, മാര്‍ച്ച് 17,18,19 തീയതികളില്‍, രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍, ജോസഫിന്‍ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

17ന് വൈകുന്നേരം 7.30ന് സി ഞ്ചലൂസ് മോണ്‍. ജോര്‍ജ് തോമസ് ചേല്ക്കല്‍ ആരംഭ സന്ദേശം നല്‍കുകയും, ലിജേഷ് മുക്കാട്ട് അച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.

18ന് വെകിട്ട് സിഞ്ചലൂസ് മോണ്‍. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അച്ചന്‍ ആരംഭ സന്ദേശം നല്‍കുകയും, ജോ മാത്യു മൂലേച്ചേരി അച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങള്‍ക്ക് ശേഷം പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന ഉണ്ടായിരിക്കും.

19ന് വൈകുന്നരം 6.30 മുതല്‍ 9 മണി വരെ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, വചന സന്ദേശം നല്കുകയും ചെയ്യും.

രൂപതയുടെ യൂട്യൂബ് ചാനല്‍ (@CSMEGB), സൂം (id: 912 2544 127; password: 1947) ഇവയിലൂടെ ധ്യാനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ധ്യാനത്തില്‍ പങ്കെടുത്ത്, മാര്‍ യൗസേപ്പിതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥത്തില്‍, ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍, രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ഏവരേയും ക്ഷണിക്കുന്നു.

 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം
 • ദൈവകരുണയുടെ സുവിശേഷവുമായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; അനുഗ്രഹ സന്ദേശവുമായി മാര്‍.സ്രാമ്പിക്കലും
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഏപ്രില്‍ 11
 • തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
 • അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷ 28 മുതല്‍ ഏപ്രില്‍ 3 വരെ
 • കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' ഏപ്രില്‍ 5 മുതല്‍ 8 വരെ
 • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന വിശുദ്ധവാര ധ്യാനം 29 മുതല്‍ 31 വരെ
 • വലിയ നോമ്പിന്റെ വ്രതാനുഷ്ഠാനവും പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് നൊയമ്പുകാല ധ്യാനം 25,26, 27 തീയതികളില്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ 'സംഘടിപ്പിക്കുന്നു
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ വൈദികര്‍ സ്ഥാനമേറ്റു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway