ചരമം

റിട്ട. ഹെഡ് നഴ്സ് അന്നമ്മ തോമസ് വോള്‍വര്‍ഹാംപ്ടനില്‍ നിര്യാതയായി

ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാംപ്ടന്‍ (വെഡ്നെസ്ഫീല്‍ഡ് ) നിവാസിയായ ഗ്ലാക്സിന്‍ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (റിട്ട. ഹെഡ് നഴ്സ്- 84 ) ചൊവ്വാഴ്ച വോള്‍വര്‍ഹാംപ്ടന്‍ ന്യൂ ക്രോസ് ആശുപത്രിയില്‍ നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.

നാട്ടില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയില്‍ ആരോഗ്യ രംഗത്ത് ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയര്‍ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വര്‍ഷമായി യുകെയില്‍ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.
ഗ്ലാക്സിന്‍ ഏക മകനാണ്. മരുമകള്‍ ഷൈനി. കൊച്ചു മക്കള്‍- സിമ്രാന്‍, ഗ്ലാഡിസ്, ഇമ്മാനുവല്‍.

സംസ്ക്കാരം പിന്നീട് യുകെയില്‍ വച്ചു നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
'വാം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും 'മമ്മി' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്.

 • കൊല്ലത്ത് കന്യാസ്ത്രീ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
 • ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും യുഎസിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍
 • റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
 • അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ വൈകി; പെര്‍ത്തില്‍ മലയാളി ബാലിക മരിച്ചു
 • ഈസ്റ്റര്‍ പിറ്റേന്ന് ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ സ്വദേശി ജിമ്മിയുടെ മരണം
 • ഗായകന്‍ ജയരാജ് നാരായണന്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
 • മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway