ചരമം

മകളുടെ പിറന്നാള്‍ ആഘോഷിച്ച് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിവിദ്യാര്‍ത്ഥിനികളായ രണ്ടു മക്കളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങി മരിച്ച നിലയില്‍. ചെറുവത്തൂര്‍ മടിക്കുന്നിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പിലിക്കോട് മടിവയലിലെ കെ ആര്‍ രുകേഷ് (37) ആണ് മക്കളായ വൈദേഹി (10) ശിവനന്ദ്(6) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം മകള്‍ വൈദേഹിയുടെ പിറന്നാള്‍ ആഘോഷിച്ച് വൈകീട്ട് കുട്ടികളുമായി മടിവയലിലെ വീട്ടില്‍ നിന്നിറങ്ങിയ രുകേഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അനുജന്‍ ഉമേഷ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാഞ്ഞങ്ങാണ് രാവണേശ്വരം സ്വദേശി സബിയയാണ് ഭാര്യ. ഒരു വര്‍ഷത്തിലേറെയായി സബിയ സ്വന്തം വീട്ടിലാണ് താമസമെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ച മുമ്പാണ് രുകേഷ് ഭാര്യ വീട്ടില്‍ നിന്ന് രണ്ടു കുട്ടികളേയും കൂട്ടി മടിവയലിലെ തറവാട്ടിലെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 • കൊല്ലത്ത് കന്യാസ്ത്രീ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
 • ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും യുഎസിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍
 • റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
 • അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ വൈകി; പെര്‍ത്തില്‍ മലയാളി ബാലിക മരിച്ചു
 • ഈസ്റ്റര്‍ പിറ്റേന്ന് ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ സ്വദേശി ജിമ്മിയുടെ മരണം
 • ഗായകന്‍ ജയരാജ് നാരായണന്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
 • മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway