Don't Miss

ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കോവിഡ് അതിവേഗം പടരുന്നു; തിരഞ്ഞെടുപ്പ് കോലാഹലത്തിനിടെ രണ്ടാംതരംഗ ഭീഷണിയും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കോലാഹലത്തിനിടെ ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗ ഭീഷണി ശക്തമായി. മൂന്നു മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന എണ്ണമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതു. അതിനു പുറമെ ജനിതക മാറ്റം വന്ന കോവിഡും അതിവേഗം പടരുകയാണ്. ഇതിനോടകം 400 പേര്‍ക്ക് കോവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക,ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് നാല് വരെ 242 കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടി കൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി.

ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആറ് പേര്‍ക്കാണ് രാജ്യത്ത് ആദ്യമായി കോവിഡിന്റെ യു.ക വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളില്‍ 43 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് രണ്ടാം വ്യാപന തരങ്കത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിരുന്നു.

കേരളത്തിലും തമിഴ് നാട്ടിലും എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചാണ് തെരെഞ്ഞടുപ്പ് പ്രചാരണം പൊപൊടിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ രോഗവ്യാപനം തിരഞ്ഞെടുപ്പിന് ശേഷം കുതിച്ചുയരുമെന്ന ആശങ്ക ശക്തമായി.

കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ സ്കൂളുകള്‍ അടച്ചിടാന്‍ തെലങ്കാന തീരുമാനിച്ചു. രണ്ട് ദിനത്തില്‍ കുട്ടികളും അദ്ധ്യപകരും അടക്കം 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ബാലനഗറിലെ ഒരു സ്കൂളില്‍ 38 വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചയും, തിങ്കളാഴ്ച മച്ചേരിയല്‍ എന്ന സ്ഥലത്തെ സര്‍ക്കാര്‍ സ്കൂളില്‍ 56 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.അടുത്തിടെയാണ് തെലങ്കാനയില്‍ 6 മുതല്‍‍ 10വരെയുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിച്ചത്.

 • കേരളത്തില്‍ രണ്ടു ദിവസം രണ്ടര ലക്ഷം പേരില്‍ കോവിഡ് പരിശോധന നടത്തും; പ്രാദേശിക ലോക്ഡൗണും പരിഗണനയില്‍
 • തപാല്‍ വോട്ടിലും അട്ടിമറി ആരോപണം
 • എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി
 • പര്‍ദ പ്രലോഭനങ്ങള്‍ കുറയ്ക്കും; ബലാല്‍സംഗം തടയാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍
 • കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിപ്രകടനമാണ് സര്‍വേഫലങ്ങളെന്നു രമേശ് ചെന്നിത്തല
 • പുതിയ വകഭേദങ്ങള്‍ ചെറുക്കാന്‍ യുകെയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ കോവിഡ് ജാബ്
 • കേന്ദ്ര ഏജന്‍സികളെ മെരുക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം!
 • കുടുംബങ്ങള്‍ക്ക് സൗജന്യ ഹെലികോപ്ടര്‍; ചന്ദ്രനിലേക്ക് ഉല്ലാസയാത്ര- വോട്ടര്‍മാരെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥി
 • വിടപറഞ്ഞത് മലയാളികളുടെ അംബാസഡര്‍
 • ഷാര്‍ജയില്‍ സ്പീക്കറുടെ കോളേജ് പദ്ധതി; ഇടനിലക്കാരിയായെന്നു സ്വപ്‌നയുടെ മൊഴി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway