ചരമം

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു

കോട്ടയം: മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന്‍(88) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നാറില്‍ വെച്ചായിരുന്നു അന്ത്യം. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
1960 മുതല്‍ ജോലി രാജി വച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായ കുര്യന്‍ 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ബിരുദ കോഴ്‌സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1965 -66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു. അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നാലുതവണ പീരുമേടിനെ പ്രതിനിധീകരിച്ചു. പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.

  • കൊല്ലത്ത് കന്യാസ്ത്രീ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
  • ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
  • ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും യുഎസിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍
  • റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
  • അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്; സംസ്കാരം നാളെ
  • എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ വൈകി; പെര്‍ത്തില്‍ മലയാളി ബാലിക മരിച്ചു
  • ഈസ്റ്റര്‍ പിറ്റേന്ന് ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ സ്വദേശി ജിമ്മിയുടെ മരണം
  • ഗായകന്‍ ജയരാജ് നാരായണന്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
  • മകളുടെ പിറന്നാള്‍ ആഘോഷിച്ച് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway