സ്പിരിച്വല്‍

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' ഏപ്രില്‍ 5 മുതല്‍ 8 വരെ

സെഹിയോന്‍ യുകെ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം , ജീവിത വഴികളില്‍ അടിപതറാതെ മുന്നേറുവാന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ട് , വലിയ നോമ്പില്‍ ക്രിസ്തുനാഥന്റെ പീഡാസഹനവും പുനഃരുത്ഥാനവും പൂര്‍ണ്ണമായും സ്വയം വിശുദ്ധീകരണത്തിന് ഓരോരുത്തരെയും ഒരുക്കിക്കൊണ്ടും , കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സ്‌കൂള്‍ അവധിക്കാലത്ത് ഏപ്രില്‍ 5 മുതല്‍ 8 വരെ (തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ ) ഓണ്‍ലൈനില്‍ ZOOM ആപ്പ് വഴി രണ്ട് ധ്യാനങ്ങള്‍ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകിട്ട് 5 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877508926.

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം
  • ദൈവകരുണയുടെ സുവിശേഷവുമായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; അനുഗ്രഹ സന്ദേശവുമായി മാര്‍.സ്രാമ്പിക്കലും
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഏപ്രില്‍ 11
  • തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
  • അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷ 28 മുതല്‍ ഏപ്രില്‍ 3 വരെ
  • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന വിശുദ്ധവാര ധ്യാനം 29 മുതല്‍ 31 വരെ
  • വലിയ നോമ്പിന്റെ വ്രതാനുഷ്ഠാനവും പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് നൊയമ്പുകാല ധ്യാനം 25,26, 27 തീയതികളില്‍
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ 'സംഘടിപ്പിക്കുന്നു
  • ജോസഫിന്‍ ധ്യാനം 17, 18, 19 തീയതികളില്‍
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ വൈദികര്‍ സ്ഥാനമേറ്റു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway