വിദേശം

ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചു സായിപ്പ്


ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ വംശജയായ യുവതിയുടെ ശരീരത്തില്‍ അമേരിക്കന്‍ സ്വദേശി മൂത്രമൊഴിച്ചതായി പരാതി. കോവിഡ് വ്യാപന ശേഷം അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഈ വംശീയ ആക്രമണം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ സബ് വേ ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന 25 കാരിയായ യുവതിയുടെ ശരീരത്തിലേക്ക് മധ്യവയസ്‌കനായ സഹയാത്രികരില്‍ ഒരാള്‍ മൂത്രമൊഴിക്കുകയായിരുന്നു.

തന്റെ സീറ്റിനു അടുത്തേക്കെത്തിയ മധ്യവയസ്‌കന്‍ ആദ്യം അസൗകര്യമുണ്ടാക്കുന്ന വിധം ചേര്‍ന്നു നിന്ന് ട്രെയ്‌നിന്റെ വാതിലിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് യുവതിയുടെ വിശദീകരണം. ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് മറ്റൊരു ഭാഗത്തേക്ക് യുവതി നീങ്ങിയിരുന്നു. ഉടനെ അയാള്‍ അവിടേക്കെത്തി യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. തന്റെ ജാക്കറ്റിലും ബാഗിലും എല്ലാം മൂത്രം വീണതായി യുവതി പരാതിയില്‍ പറയുന്നുണ്ട്.

ഈ സംഭവം നടന്നിട്ടും തന്നോടൊപ്പം യാത്ര ചെയ്ത ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. തലമറയ്ക്കുന്ന വിധത്തിലുള്ള ജാക്കറ്റും മാസ്‌കും ധരിച്ചാണ് അയാളെത്തിയത്. അതിനാല്‍ മുഖം വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ല. അടുത്ത സ്റ്റേഷനില്‍ ഇറങ്ങും മുമ്പ് കയ്യില്‍ കരുതിയിരുന്ന ഫോണില്‍ യുവതി ചിത്രം പകര്‍ത്തി പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

 • വാക്‌സിനെടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി
 • കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍
 • പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായെത്തി എം.പി; മാപ്പ് പറച്ചില്‍
 • കോവിഡ് അതിരൂക്ഷം; ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്റ്
 • യു.എസ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാറിലെത്തി ആക്രമണം; പൊലീസുദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു
 • ന്യൂസിലാന്റില്‍ മിനിമം വേതനം മണിക്കൂറില്‍ 1468 രൂപയാക്കി ജസീന്ത സര്‍ക്കാര്‍
 • സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു, ലോകം ആശ്വാസത്തില്‍
 • വിശ്വാസികളുടെ തിരക്കില്ലാതെ ഓശാന; ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ
 • അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു
 • വിമാനത്തിലേക്ക് കയറവെ മൂന്ന് തവണ അടിതെറ്റി വീണ് ബൈഡന്‍; കാറ്റിനെ പഴിച്ചു വൈറ്റ്ഹൗസ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway