അസോസിയേഷന്‍

ടെക്ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും രണ്ടാം ഭാഗം 27ന്

തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്ടാള്‍ജിയ 2021 എന്ന പേരില്‍ 21 ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്നു. ലോകത്തെല്ലായിടത്ത നിന്നും ഉള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, കലാ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ആസ്‌ട്രേലിയ, സിംഗപ്പൂര്‍, ഭാരതത്തിലെ വിവിധ നഗരങ്ങള്‍, GCC രാഷ്ട്രങ്ങള്‍, U K തുടങ്ങി അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം വരെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെസാന്നിദ്ധ്യമുണ്ട്.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, വീ ഷാല്‍ ഓവര്‍കം FB പേജിലൂടെ നടത്തിയ പരിപാടികള്‍ അവതരിപ്പിച്ചത് പൂര്‍വ്വവിദ്യാര്‍ത്ഥിനി റെയ്‌മോള്‍ നിധീരിയാണ്. യു.കെയില്‍ നിന്നുളള സിനോജ് മുണ്ടക്കലിന്റെ നേതൃത്വത്തിലാണ്ആണ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത്. Alumni association സെക്രട്ടറി പ്രൊഫ. കൃഷ്ണകുമാര്‍ , U K chapter Alumni Association പ്രതിനിധി, റെയ്‌മോള്‍ നിധീരി എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍.

പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ പ്രോഗാം ഉദ്ഘാടനം ചെയ്തു. ഡോ.നൗഷാജാ പി. ടി. (അലൂമ്‌നി സെക്രട്ടറി) സ്വാഗതവും, അന്‍വര്‍ റഹ്മാന്‍ (അലൂമ്‌നി മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍) നന്ദിയും രേഖപ്പെടുത്തി.


പൂര്‍വ്വ വിദ്യാര്‍ത്ഥികളായ Dr. ടെസ്സി തോമസ്സ് (ഡയറക്ടര്‍ ജനറല്‍ ഓഫ് ഏറോനോട്ടിക്കല്‍ സിസ്റ്റംസ്, DRDO), ജോര്‍ജ്ജ് തോമസ്(അര്‍ജ്ജുന അവാര്‍ഡ് ജേതാവ്) വി.എന്‍. ശ്രീധരന്‍ നായര്‍ & ടി.സി. സരോജിനി( 1962 ബാച്ചില്‍എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ദമ്പതികള്‍) എന്നിവര്‍ സംസാരിച്ചു.

90 കളില്‍ കോളേജില്‍ പഠിക്കുമ്പോള്‍ രൂപീകരിച്ച Silhouette എന്ന മ്യൂസിക്ക് ബാന്‍ഡിന്റെ സംഘാടകര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഒത്തു ചേര്‍ന്ന്, വീണ്ടും ഒരു സംഗീത വിരുന്നൊരുക്കി.

കാലിഫോര്‍ണിയയിലെ Bay Area യില്‍ നിന്നുള്ള പൂര്‍വ വിദ്യാര്‍ത്ഥി ഗായക സംഘം, അദ്ദേഹത്തിന് 81 വയസ്സുപൂര്‍ത്തിയ വേളയില്‍, Tribute to Sreekumaran Thampi എന്ന പേരില്‍ ഗാനങ്ങള്‍ ആലപിച്ചു. 60 കളുടെ ആദ്യത്തില്‍ തമ്പി ഒരു വിദ്യാര്‍ത്ഥിയായി കോളേജില്‍ ഉണ്ടായിരുന്നു.

ചിത്രകാരന്‍മാരായ രവീന്ദ്രനാഥ്, അരുണ്‍ ജോര്‍ജ്, ധന്യ അജിത്ത്, സാജന്‍ കുമാര്‍ എന്നിവര്‍ അവരുടെവൈവിധ്യമാര്‍ന്ന ചിത്ര രചനകളും, ഹസീബ്, അഭിജിത്ത് എന്നിവര്‍ അവരുടെ ഫോട്ടോ കളക്ഷനുകളും അവതരിപ്പിച്ചു.

വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒരേ പാട്ടിന്, എട്ടു പേര്‍ ഒറ്റയ്ക്ക് ചുവടു വെച്ച തിരുവാതിരക്കളി, ഡിജിറ്റലായിഇണക്കി ച്ചേര്‍ത്ത് ഒന്നിച്ചുള്ള ഇനമായി കുവൈറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി ചാപ്റ്റര്‍ അവതരിപ്പിച്ചത് കൌതുകമായി.

സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാക്കളായ മാനസി, ഋഷികേശന്‍ തുടങ്ങിയവര്‍ അവരുടെ സാഹിത്യരചനകള്‍ അവതരിപ്പിച്ചു. ഖത്തര്‍ ചാപ്റ്റര്‍ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തം, Aliens എന്ന ഗാന പരിപാടി എന്നിവ ശ്രദ്ധേയമായി.

60 വര്‍ഷത്തിലേറെ നീളുന്ന കോളേജിന്റെ ചരിത്രത്തില്‍ എല്ലാ കാലത്തുമുണ്ടായിരുന്നവരെ പങ്കെടുപ്പിച്ച്ഇത്തരമൊര പരിപാടി നടത്താന്‍, പുതിയ കാലത്തെ ഡിജിറ്റല്‍ വിനിമയ സംവിധാനങ്ങള്‍ വിജയകരമായിഉപയോഗിച്ചിട്ടുണ്ട്.

വലിയ സ്വീകരണമാണ് ഫേസ്ബുക്കിലൂടെ പ്രേക്ഷകര്‍ ഇതിന് നല്‍കിയത്. ഇതുവരെ 22,000 ല്‍പ്പരം പേര്‍ഫേസ്ബുക്കില്‍ ഇത് കണ്ടു കഴിഞ്ഞു.

സാങ്കേതിക രംഗത്ത് ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും, കലാ സാഹിത്യ രംഗത്ത് മികവു പുലര്‍ത്തുന്നപൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇവിടെ അണിനിരന്നത്.

മാര്‍ച്ച് 27ന് നടക്കുന്ന രണ്ടാം ഭാഗം, തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ വി.എസ്ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി. കൃഷ്ണകുമാര്‍ (അലൂമ്‌നി സെക്രട്ടറി) സ്വാഗതവും ഡോ. ഷീജ കൃഷ്ണന്‍ (അലൂമ്‌നി യു.കെ) നന്ദിയും രേഖപ്പെടുത്തും. മികച്ച പരിപാടികളാണ് ഇനിയും അവതരിപ്പിക്കാനായി ബാക്കിയുള്ളത്.

പൂര്‍വ്വ വിദ്യാര്‍ത്ഥി ളായ ഡോ. കെ. രാധാകൃഷ്ണന്‍ (ഐ.എസ്.ആര്‍.?ഒ മുന്‍ ചെയര്‍മാന്‍), വി. ടി. ബല്‍റാംഎം.എല്‍.എ, സിനിമാ താരം ടി.ജി രവി, ടി.ആര്‍. അജയനും (കൈരളി ടി.വി ഡയറക്ടര്‍) & ഭാര്യ ഭാഗ്യലക്ഷ്മി, എ. ഹേമചന്ദ്രന്‍ (കേരള മുന്‍ ഡി.ജി.പി), ഡോ. അമിത് എം.പി ഐ.എ.എസ് (തഞ്ചാവൂര്‍ അസിസ്റ്റന്റ് കളക്ടര്‍), സി.എസ്. മീനാക്ഷി (എഴുത്തുകാരി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്), സംഗമേശ്വരന്‍ മാണിക്യംഅയ്യര്‍ (സൈബര്‍ സെക്യൂരിറ്റി സ്‌പെഷിലിസ്റ്റ്), നരേന്ദ്രന്‍ മാനിക്കത്ത് (യു.എ.ഇ) എന്നിവര്‍സംസാരിക്കുന്നതാണ്.

21 ന് അവതരിപ്പിച്ച മുഴുവന്‍ പരിപാടികളും Cochin Kalabhavan London : We shall overcome FB പേജില്‍ലഭ്യമാണ്. 27 ന് അവതരിപ്പിക്കുന്ന പരിപാടികളും ലൈവ് ആയി ഇവിടെ കാണാവുന്നതാണ്.

Please click on this link for watching the part 1

https://fb.watch/4syQ8BK5Kz/

  • കരുണയുടെ നിറദീപങ്ങള്‍ പൊന്‍ചിരാതുകളാകുന്ന 'വിസ്മയ സാന്ത്വനം' നാളെ; ആശംസകളുമായി മോഹന്‍ലാലും
  • ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ 17ന്
  • വോക്കിങ് കാരുണ്യയുടെ എണ്‍പത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ വിപിന് കൈമാറി
  • ലിമ യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന എ ലെവല്‍ സബ്ജക്ടുകള്‍ തെരഞ്ഞെടുക്കുവാനുള്ള ഗൈഡന്‍സ് ക്ലാസുകള്‍ ഇന്ന്
  • ലിവര്‍പൂള്‍ മലയാളികള്‍ റെജിയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ സഹായം കൈമാറി
  • പരിമിതികള്‍ക്ക് കരുത്തേകാന്‍ ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി 'വിസ്മയ സാന്ത്വനം' 18ന്
  • 'ലിമ'യുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് തുടരുന്നു അടുത്ത ക്ലാസ് ഏപ്രില്‍ 10ന്
  • റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ചാരിറ്റിയിലേക്കു യു കെ മലയാളികളുടെ സഹായപ്രവാഹം; ലഭിച്ചത് 3845 പൗണ്ട്
  • യുഡിഎഫിനു പിന്തുണയുമായി ഐഒസി യു കെ കേരള ചാപ്റ്റര്‍; വൈറല്‍ വിഡിയോയും, ബാനറുകളും ശ്രദ്ധേയമാകുന്നു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway