യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ടി ഹരിദാസിന്റെ വിയോഗം ഏവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിടപറയലിന്റെ ഭാഗമായി അനുസ്മരണ യോഗം സംഘടിപ്പിച്ചിരിക്കുകയാണ് ഒഐസിസി യുകെയും ഹിന്ദു വെല്‍ഫെയര്‍ യുകെയും.
യുകെ മലയാളികളുടെ എന്ത് ആവശ്യത്തിലും സജീവമായി പ്രവര്‍ത്തിച്ച ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ഹരിദാസ്. അതിനാല്‍ തന്നെ ആ ഓര്‍മ്മ പങ്കുവയ്ക്കാന്‍ കൂടുതല്‍ പേര് എത്തുമെന്നാണ് കരുതുന്നത്. ഇന്ന് വൈകീട്ട് നാലു മണിക്ക് ഒഐസിസി സമ്മേളനം നടത്തും.
നാളെ ഹിന്ദു സമാജങ്ങള്‍ക്ക് വേണ്ടി കേരള ഹിന്ദു വെല്‍ഫെയര്‍ യുകെ അനുസ്മരണ യോഗം നടത്തും. എല്ലാ ഹിന്ദു സമാജങ്ങളുടേയും കോ ഓഡിനേഷന്‍ ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മയ്ക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് ഹരിദാസ്. കേരളത്തില്‍ നിന്നും സുഹൃത്തുക്കളും ബന്ധുക്കളും നേതാക്കളും എല്ലാം സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
ഒഐസിസി യുകെയുടെ സൂം മീറ്റില്‍ പങ്കെടുക്കാന്‍
മീറ്റിങ് ഐഡി ; 81737100079
പാസ് വേര്‍ഡ് ; UDFUK
ഹിന്ദു വെല്‍ഫെയര്‍ യുകെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍
മീറ്റിങ് ഐഡി 87561914564
പാസ് വേര്‍ഡ് ; 240321