വിദേശം

സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു, ലോകം ആശ്വാസത്തില്‍

കെയ്‌റോ: മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര ഇടനാഴിയായ സൂയസ് കനാലില്‍ കുടുങ്ങിയ പടുകൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി. സൂയസ് കനാലിലൂടെയുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരാഴ്ചയായി കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ നിയന്ത്രണം തെറ്റി കനാലിന് കുറുകെ വന്ന് സൂയസ് കനാലില്‍ ബ്ലോക്ക് ഉണ്ടാക്കുകയായിരുന്നു. ഒരാഴ്ചയോളമാണ് കനാലിലൂടെയുള്ള ചരക്കു ഗതാഗതം തടസ്സപ്പെട്ടത്. ഇത് ലോകത്തെ വ്യാപാരമേഖലയെ പ്രതിസന്ധിലാഴ്ത്തി .

കപ്പലിനെ അത് ഇടിച്ചു നില്‍ക്കുന്ന മണല്‍ത്തിട്ടകളില്‍ നിന്നും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സൂയസ് കനാല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുന്‍പേ ആരംഭിച്ചിരുന്നു.തിങ്കളാഴ്ച പ്രാദേശിക സമയം 4.30 കൂടിയാണ് കപ്പല്‍ നീങ്ങിതുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കപ്പലിന്റെ സാങ്കേതിക മാനേജര്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കപ്പല്‍ ഭാഗികമായി നീക്കി തുടങ്ങിയെന്ന് ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സൂയിസ് കനാല്‍ അതോറ്റിയില്‍ നിന്നും വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഡസന്‍ കണക്കിന് കണ്ടെയ്‌നര്‍ കപ്പലുകള്‍, ബള്‍ക്ക് കാരിയറുകള്‍, ഓയില്‍ ടാങ്കറുകള്‍, ദ്രവീകൃത പ്രകൃതിവാതകം, തുടങ്ങിയവ വഹിക്കുന്ന നാനൂറോളം കപ്പലുകള്‍ കനാല്‍ കുരുക്കില്‍ കുടുങ്ങി. ഇത് എന്ന വിപണിയെയും ആശങ്കയിലാഴ്ത്തിയിരുന്നു. ക്രൂഡ് ഓയില്‍ അടക്കം കോടിക്കണക്കിന് ബില്ല്യണ്‍ വിലമതിക്കുന്ന ചരക്കുകളാണ് എവര്‍ ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലിലുമുള്ളത്. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്.

കപ്പല്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടന്‍ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭാരമുള്ളതാണ് എവര്‍ ഗിവണ്‍ കപ്പല്‍. ലോകത്താകെ സമുദ്രത്തിലുടെ ചരക്കു കടത്തുന്ന കണ്ടെയ്‌നറുകളില്‍ 30 ശതമാനവും ചരിത്ര പ്രാധാന്യമുള്ള സൂയസ് കനാലിലൂടെയാണ് പോകുന്നത് എന്നതുകൊണ്ട് ആഗോള വിപണയിലെ ചരക്കു കൈമാറ്റത്തിന്റെ 12 ശതമാനവും നടക്കുന്നത് ഈ കനാലിലൂടെയാണ്.

ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 4 ശതമാനവും സൂയസ് കനാലിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണയില്‍ സൂയസ് കനാലിലെ ഗതാഗത കുരുക്ക് പ്രതികൂലമായി ബാധിച്ചിരുന്നു.

 • വാക്‌സിനെടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി
 • കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍
 • പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായെത്തി എം.പി; മാപ്പ് പറച്ചില്‍
 • കോവിഡ് അതിരൂക്ഷം; ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്റ്
 • യു.എസ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാറിലെത്തി ആക്രമണം; പൊലീസുദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു
 • ന്യൂസിലാന്റില്‍ മിനിമം വേതനം മണിക്കൂറില്‍ 1468 രൂപയാക്കി ജസീന്ത സര്‍ക്കാര്‍
 • വിശ്വാസികളുടെ തിരക്കില്ലാതെ ഓശാന; ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ
 • ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചു സായിപ്പ്
 • അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു
 • വിമാനത്തിലേക്ക് കയറവെ മൂന്ന് തവണ അടിതെറ്റി വീണ് ബൈഡന്‍; കാറ്റിനെ പഴിച്ചു വൈറ്റ്ഹൗസ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway