വിദേശം

യു.എസ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാറിലെത്തി ആക്രമണം; പൊലീസുദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യു.എസ് പാര്‍ലമെന്റ് കെട്ടിടമായ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് കാറോടിച്ചു കയറ്റി അക്രമി പോലീസുകാരനെ കൊലപ്പെടുത്തി. മറ്റൊരു പൊലീസുദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സുരക്ഷാസേനാംഗങ്ങളെ ആക്രമിക്കാനെത്തിയയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച അക്രമി വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് ഇയാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി കത്തി വീശീക്കൊണ്ട് പൊലീസിനടുത്തേക്ക് വരികയും പൊലീസ് ഇയാളെ വെടിവെച്ചിടുകയായിരുന്നു. നോവ ഗ്രീന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. അതേസമയം സംഭവത്തിന് തീവ്രവാദബന്ധമുള്ളതായി കരുതില്ലെന്നു മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് റോബര്‍ട്ട് കോന്റി അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ജനറല്‍ ഗാര്‍ഡ് ട്രൂപ്പിനെ വിന്യസിച്ചു. ജനാലകള്‍ക്കടുത്ത് നിന്നും മാറിനില്‍ക്കണമെന്നും ആക്രമണം ഉണ്ടായാല്‍ രക്ഷ നേടാനായി കവര്‍ എടുക്കണമെന്നും സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് മാസം മുന്‍പ് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരം അടച്ചിട്ടിരുന്നു. ട്രംപ് അനുകൂലികള്‍ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ക്യാപിറ്റോളും പരിസര പ്രദേശങ്ങളും കടുത്ത സുരക്ഷയിലായിരുന്നു. ഇതിനിടയില്‍ ഇപ്പോള്‍ പുതിയ ആക്രമണമുണ്ടായതും പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതും ആശങ്കയുളവാക്കിയിട്ടുണ്ട്.
പാര്‍ലമെന്റ് ആക്രമണ വാര്‍ത്ത തന്നെയും ഭാര്യ ജില്ലിനെയും ഏറെ വേദനിപ്പിച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും ബൈഡന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

'യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലുണ്ടായ ആക്രമണത്തില്‍ യു.എസ് ക്യാപിറ്റോള്‍ പൊലീസിലെ അംഗമായ വില്യം ഇവാന്‍സ് എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഗുരുതര പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന്‍ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണെന്നും അറിഞ്ഞപ്പോള്‍ എന്റെയും ജില്ലിന്റെയും ഹൃദയം തകര്‍ന്നുപോയി. ഓഫീസര്‍ ഇവാന്‍സിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖിക്കുന്ന ഓരോരുത്തര്‍ക്കും അനുശോചനങ്ങള്‍ അറിയിക്കുന്നു,' ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.

 • വാക്‌സിനെടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി
 • കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍
 • പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായെത്തി എം.പി; മാപ്പ് പറച്ചില്‍
 • കോവിഡ് അതിരൂക്ഷം; ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്റ്
 • ന്യൂസിലാന്റില്‍ മിനിമം വേതനം മണിക്കൂറില്‍ 1468 രൂപയാക്കി ജസീന്ത സര്‍ക്കാര്‍
 • സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു, ലോകം ആശ്വാസത്തില്‍
 • വിശ്വാസികളുടെ തിരക്കില്ലാതെ ഓശാന; ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ
 • ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചു സായിപ്പ്
 • അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു
 • വിമാനത്തിലേക്ക് കയറവെ മൂന്ന് തവണ അടിതെറ്റി വീണ് ബൈഡന്‍; കാറ്റിനെ പഴിച്ചു വൈറ്റ്ഹൗസ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway