സിനിമ

ഇ ശ്രീധരന് വിജയാശംസകളുമായി മോഹന്‍ലാല്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇ ശ്രീധരന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍. മെട്രോമാന്‍ ശ്രീധരന്‍ ഓരോ ഭാരതീയന്റെയും അഭിമാനമാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ സേവനം ഈ നാടിന് വേണ്ടതാണെന്നും ആശംസ വിഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

ഏല്‍പ്പിച്ച ജോലി സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വരുന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം, ഭാരതം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ ശ്രീ ഇ ശ്രീധരന്‍ സാര്‍. വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കാന്‍ കഴിയുന്ന വ്യക്തിയാണ് ശ്രീധരനെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് സ്ഥാനാര്‍ത്ഥികളായ കെ ബി ഗണേഷ്‌കുമാറിനും, ഷിബു ബേബി ജോണിനും മോഹന്‍ലാല്‍ വീഡിയോ വഴി ആശംസകള്‍ അറിയിച്ചിരുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

'ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 44 ദിവസം കൊണ്ട് പുനര്‍ നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയ്ല്‍വേ കരിങ്കല്‍ തുരങ്കണങ്ങളിലൂടെ യാധാര്‍ത്ഥ്യമാക്കിയ ധീക്ഷണശാലി. ഡല്‍ഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്ര ശില്‍പി. ഏല്‍പ്പിച്ച ജോലി സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി വരുന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം, ഭാരതം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ ശ്രീ ഇ ശ്രീധരന്‍ സാര്‍. വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കുവാന്‍ ശ്രീധരന്‍ സാറിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്. ശ്രീധരന്‍ സാറിന് എന്റെ വിജയാംശംസകള്‍'.

 • തെലുങ്കില്‍ നായികയായി നസ്രിയ, വില്ലനായി ഫഹദും
 • തിയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം ഉടമകള്‍ക്ക് എടുക്കാം
 • ജീവന് ഭീഷണി; നടന്‍ ആദിത്യനെതിരെ വെളിപ്പെടുത്തലുമായി അമ്പിളി ദേവി
 • 'NILA'S ARRIVAL'; കുഞ്ഞിന്റെ ജനന വീഡിയോയുമായി പേളി മാണി
 • ഷൂട്ടിംഗ് നിര്‍ത്തി; മലയാള സിനിമ വീണ്ടും പെട്ടിയിലായി; റിലീസ് നീളും
 • വിവേകിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു തെന്നിന്ത്യന്‍ സിനിമാ ലോകം
 • തമിഴ് ഹാസ്യ സൂപ്പര്‍ താരം വിവേക് അന്തരിച്ചു
 • പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ സിനിമാപരിശീലനവുമായി വെട്രിമാരന്‍
 • സീറ്റു കിട്ടാത്ത കെ വി തോമസ് സിനിമ അഭിനയത്തിലേക്ക്
 • തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധര്‍മ്മജന്‍ നേപ്പാളിലെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway