സിനിമ

യുവ നായിക ദുര്‍ഗ കൃഷ്ണ വിവാഹിതയായി

യുവ നായിക ദുര്‍ഗ കൃഷ്ണ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ചാണ് വിവാഹം. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍.

നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മിലുള്ള വിവാഹം. കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു വിവാഹത്തിന് സന്നിഹിതരായിരുന്നത്.

പൃഥ്വിരാജ് നായകനായെത്തിയ ചിത്രം വിമാനത്തിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു . തുടര്‍ന്ന് ജയസൂര്യ ചിത്രം പ്രേതം 2, നിവിന്‍ പോളി ചിത്രം ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

കണ്‍ഫെഷന്‍ ഓഫ് എ കുക്കുവാണ് ദുര്‍ഗയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം നിരൂപക പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. മോഹന്‍ലാല്‍ ചിത്രം റാമിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

 • തെലുങ്കില്‍ നായികയായി നസ്രിയ, വില്ലനായി ഫഹദും
 • തിയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം ഉടമകള്‍ക്ക് എടുക്കാം
 • ജീവന് ഭീഷണി; നടന്‍ ആദിത്യനെതിരെ വെളിപ്പെടുത്തലുമായി അമ്പിളി ദേവി
 • 'NILA'S ARRIVAL'; കുഞ്ഞിന്റെ ജനന വീഡിയോയുമായി പേളി മാണി
 • ഷൂട്ടിംഗ് നിര്‍ത്തി; മലയാള സിനിമ വീണ്ടും പെട്ടിയിലായി; റിലീസ് നീളും
 • വിവേകിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു തെന്നിന്ത്യന്‍ സിനിമാ ലോകം
 • തമിഴ് ഹാസ്യ സൂപ്പര്‍ താരം വിവേക് അന്തരിച്ചു
 • പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ സിനിമാപരിശീലനവുമായി വെട്രിമാരന്‍
 • സീറ്റു കിട്ടാത്ത കെ വി തോമസ് സിനിമ അഭിനയത്തിലേക്ക്
 • തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധര്‍മ്മജന്‍ നേപ്പാളിലെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway