ചരമം

ഈസ്റ്റര്‍ പിറ്റേന്ന് ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ സ്വദേശി ജിമ്മിയുടെ മരണം

ഈസ്റ്റര്‍ പിറ്റേന്ന് യുകെ മലയാളികള്‍ക്കു ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ പിഴക് മുണ്ടക്കല്‍ ജിമ്മി ജോസഫി (54)ന്റെ മരണം. സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്കു സുപരിചിതനായിരുന്ന ആളായിരുന്നു ജിമ്മി. ഈസ്റ്റര്‍ ദിനത്തില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന ഭാര്യ ബീജീസ് മടങ്ങി വീട്ടിലെത്തുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ട ഭര്‍ത്താവിനെയാണ് കാണുന്നത്. ഉടന്‍ അടുത്തുള്ള റോയല്‍ സ്റ്റോക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ഷുഗര്‍ ലെവല്‍ താഴ്ന്നു പോയതാണ് മരണകാരണം.

ഡയബറ്റിക് ഉണ്ടായിരുന്നതൊഴിച്ചാല്‍ മറ്റു കാര്യമായ അസുഖങ്ങളൊന്നും ജിമ്മിക്ക് ഉണ്ടായിരുന്നില്ല. ഏറെക്കാലമായി സ്റ്റോക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന ജിമ്മിയും കുടുംബവും ഇവിടുത്തെ മലയാളി സമൂഹത്തിനു പ്രിയപ്പെട്ടവരാണ്.

മൂന്നു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ മരണമാണ് മലയാളികളെ തേടിയെത്തിയത്. ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ സാഫോള്‍കില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി അമല്‍ പ്രസാദ് മരണപ്പെട്ടിരുന്നു.

അമല്‍ പ്രസാദിന്റെ മരണത്തിനു പിന്നാലെ അബര്‍ഡീനില്‍ ഉണ്ടായിരുന്ന എല്‍ദോ എന്ന യുവാവിന്റെയും മരണം യുകെ മലയാളികളെ തേടി എത്തിയിരുന്നു. കരള്‍ രോഗ ചികിത്സയില്‍ ആയിരുന്ന എല്‍ദോ മഞ്ഞപ്പിത്തം കലശലായതിനെ തുടര്‍ന്നാണ് മരണത്തിനു കീഴടങ്ങിയത്.

എല്‍ദോസും ഭാര്യ ലീനയും ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തിയ ഇവര്‍ തുടര്‍ചികിത്സയില്‍ ആയിരുന്നു.
ലീന യുകെയില്‍ തിരിച്ചെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് എല്‍ദോസിന്റെ മരണ വാര്‍ത്ത എത്തുന്നത്. ലീന അബര്‍ഡീന്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. ഏകമകള്‍ ജിയ ഇയര്‍ സിക്സിലാണ്. എല്‍ദോസ് കുഞ്ഞ് കോതമംഗലം സ്വദേശിയാണ്.

 • കൊല്ലത്ത് കന്യാസ്ത്രീ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
 • ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും യുഎസിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍
 • റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
 • അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ വൈകി; പെര്‍ത്തില്‍ മലയാളി ബാലിക മരിച്ചു
 • ഗായകന്‍ ജയരാജ് നാരായണന്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
 • മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
 • മകളുടെ പിറന്നാള്‍ ആഘോഷിച്ച് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway