യു.കെ.വാര്‍ത്തകള്‍

വീണ്ടും മേയറായാല്‍ ലണ്ടനില്‍ കഞ്ചാവ് നിയമവിധേയമാക്കാന്‍ സാദിഖ് ഖാന്‍!


അടുത്ത മാസം നടക്കുന്ന ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തലസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാന്‍ സാദിഖ് ഖാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കുറ്റകൃത്യങ്ങളെ നേരിടാനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമായാണ് മയക്കുമരുന്ന് ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനുള്ള സാധ്യതകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ തയ്യാറെടുക്കുന്നത്.

റിക്രിയേഷണല്‍ ഉപയോഗത്തിനായി നഗരത്തിലെ മൂന്നില്‍ രണ്ട് ശതമാനം ജനങ്ങളും കഞ്ചാവ് നിയമപരമാക്കി മാറ്റണമെന്ന് സര്‍വ്വെകളും വ്യക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് നിയമവിധേയമാക്കുന്നതാണ് മികച്ച മാര്‍ഗമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇതുമായി മുന്നോട്ട് പോകാനാണ് സാദിഖ് ഖാന്‍ ആഗ്രഹിക്കുന്നത്.

മേയ് 6ന് വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കഞ്ചാവ് മൂലമുള്ള ആരോഗ്യ, സാമ്പത്തിക, ക്രിമിനല്‍ ജസ്റ്റിസ് ഗുണങ്ങളെ കുറിച്ച് പഠിക്കാനാണ് സ്വതന്ത്ര അന്വേഷണം നടത്താന്‍ സ്വതന്ത്ര സംഘത്തെ നിയോഗിക്കുക. ക്ലാസ് ബി വിഭാഗത്തില്‍ വരുന്ന മയക്കുമരുന്നിനോട് കൂടുതല്‍ സ്വതന്ത്രമായ സമീപനം സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെയും നിലപാട്. അഭിപ്രായ സര്‍വേകളില്‍ സാദിഖ് ഖാന്‍ ആണ് മുന്നില്‍. • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway