സിനിമ

മമ്മൂട്ടിയുടെ പോളിംഗ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ

വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ ബൂത്തില്‍ കയറി മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനെതിരെ ബി.ജെ.പി പ്രവര്‍ത്തക. എറണാകുളത്തെ പൊന്നുരുന്നി സി.കെ.എസ് സ്‌കൂളില്‍ താരം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്.

ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടി ബൂത്തിനകത്തേക്ക് കയറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താനായി മാധ്യമങ്ങള്‍ തയ്യാറായി നിന്നിരുന്നു. എന്നാല്‍ ഈ സമയത്താണ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയായ ബി.ജെ.പി പ്രവര്‍ത്തക പ്രതിഷേധിച്ചത്.

തന്റെ ഭര്‍ത്താവ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. മമ്മൂട്ടിക്കും ഇത് ബാധകമാണെന്നാണ് അവര്‍ പറഞ്ഞത്.

പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസും മാധ്യമങ്ങളെ മാറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു. അതേസമയം മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചില്ല. കോവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് മമ്മൂട്ടി പോളിങ് ബൂത്തില്‍ നിന്ന് മടങ്ങിയത്.

 • തെലുങ്കില്‍ നായികയായി നസ്രിയ, വില്ലനായി ഫഹദും
 • തിയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം ഉടമകള്‍ക്ക് എടുക്കാം
 • ജീവന് ഭീഷണി; നടന്‍ ആദിത്യനെതിരെ വെളിപ്പെടുത്തലുമായി അമ്പിളി ദേവി
 • 'NILA'S ARRIVAL'; കുഞ്ഞിന്റെ ജനന വീഡിയോയുമായി പേളി മാണി
 • ഷൂട്ടിംഗ് നിര്‍ത്തി; മലയാള സിനിമ വീണ്ടും പെട്ടിയിലായി; റിലീസ് നീളും
 • വിവേകിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു തെന്നിന്ത്യന്‍ സിനിമാ ലോകം
 • തമിഴ് ഹാസ്യ സൂപ്പര്‍ താരം വിവേക് അന്തരിച്ചു
 • പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ സിനിമാപരിശീലനവുമായി വെട്രിമാരന്‍
 • സീറ്റു കിട്ടാത്ത കെ വി തോമസ് സിനിമ അഭിനയത്തിലേക്ക്
 • തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധര്‍മ്മജന്‍ നേപ്പാളിലെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway