സിനിമ

'മേക്ക് ഇറ്റ് കൗണ്ട്' എന്ന് പൃഥ്വിരാജ്; തുടര്‍ ഭരണമെന്ന് ആസിഫ് അലി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്മാരായ പൃഥ്വിരാജും ആസിഫ് അലിയും. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം മേക്ക് ഇറ്റ് കൗണ്ട്’ എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.

കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നും തുടര്‍ച്ച തന്നെ വേണമെന്നും അതിനൊപ്പം മികച്ചത് തന്നെ വേണമെന്നും ആസിഫ് അലി പറഞ്ഞു. യൂത്തിന്റെ പങ്കാളിത്തം എല്ലാ മേഖലയിലും കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടു. ഞാന്‍ ഉള്‍പ്പെടെയുള്ള പുതിയ തലമുറ നമ്മുടെ വോട്ടുകള്‍ കൃത്യമായി വിനിയോഗിക്കണമെന്നും ആസിഫ് അലി പറഞ്ഞു. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ആസിഫിന്റെ പ്രതികരണം.

നടന്മാരായ രാജു, ഇന്നസെന്റ്, നീരജ് മാധവ്, സയനോര ഫിലിപ്പ് തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രവചനാതീതമായ തെരഞ്ഞെടുപ്പാണ് ഇതെന്ന് സംവിധായകന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

ഇത്തവണ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. നമ്മള്‍ മുന്നില്‍ ചില കാര്യങ്ങള്‍ കാണുന്നുണ്ട്. അത് ആരെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന ഒരു ധാരണയുണ്ട്. അതുവെച്ചാണ് വോട്ട് ചെയ്യുന്നത്. പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയൊന്നും ഇല്ല. എന്തൊക്കെ പറഞ്ഞാലും അവിടെ ചെന്ന് വോട്ട് ചെയ്യുമ്പോള്‍ ഒരു മനസാക്ഷിയുണ്ട്, നമുക്ക് ഒരു വികാരമുണ്ട്. അതനുസരിച്ചാവും എല്ലാവരും വോട്ട് ചെയ്യുക, രാജു പറഞ്ഞു.

'നമ്മള്‍ എല്ലാവരിലും ലോകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശക്തിയുണ്ട്. ഒരു ജനാധിപത്യ സമൂഹത്തില്‍ വോട്ട് ആണ് ഏറ്റവും അക്രമരഹിതമായ ആയുധം. നമ്മള്‍ അത് ഉപയോഗിക്കണം. നമ്മുടെ നാടിന് വേണ്ടി വോട്ട് ചെയ്യുക. ഭാവിയ്ക്ക് വേണ്ടി വോട്ട് ചെയ്യുക’, എന്നാണ് സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

 • തെലുങ്കില്‍ നായികയായി നസ്രിയ, വില്ലനായി ഫഹദും
 • തിയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം ഉടമകള്‍ക്ക് എടുക്കാം
 • ജീവന് ഭീഷണി; നടന്‍ ആദിത്യനെതിരെ വെളിപ്പെടുത്തലുമായി അമ്പിളി ദേവി
 • 'NILA'S ARRIVAL'; കുഞ്ഞിന്റെ ജനന വീഡിയോയുമായി പേളി മാണി
 • ഷൂട്ടിംഗ് നിര്‍ത്തി; മലയാള സിനിമ വീണ്ടും പെട്ടിയിലായി; റിലീസ് നീളും
 • വിവേകിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു തെന്നിന്ത്യന്‍ സിനിമാ ലോകം
 • തമിഴ് ഹാസ്യ സൂപ്പര്‍ താരം വിവേക് അന്തരിച്ചു
 • പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ സിനിമാപരിശീലനവുമായി വെട്രിമാരന്‍
 • സീറ്റു കിട്ടാത്ത കെ വി തോമസ് സിനിമ അഭിനയത്തിലേക്ക്
 • തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധര്‍മ്മജന്‍ നേപ്പാളിലെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway