യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ കോവിഡ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ള ട്രയല്‍ ഉടന്‍ തുടങ്ങും

ഇംഗ്ലണ്ടില്‍ കോവിഡ് പാസ്‌പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇതിനായുള്ള ട്രയല്‍ ഉടന്‍ തുടങ്ങാന്‍ സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് ട്രയല്‍ എന്ന നിലയില്‍ എഫ്എ കപ്പ് ഫൈനലില്‍ അടക്കം പരീക്ഷിക്കാന്‍ അധികൃതര്‍ തയാറെടുത്ത് വരുകയാണ്. എന്നാല്‍ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമൊന്നുമെടുത്തിട്ടില്ല.

കോവിഡ് പാസ്‌പോര്‍ട്ടുകള്‍ രാജ്യത്ത രണ്ട് ടയര്‍ സൊസൈറ്റി ആയി അഥവാ സമൂഹത്തെ രണ്ട് തട്ടിലാക്കി മാറ്റുമെന്നാണ് വിമര്‍ശകര്‍ മുന്നറിയിപ്പേകുന്നത്. ഇംഗ്ലണ്ടില്‍ ജോലിക്കും ബിസിനസുകള്‍ക്കും അല്ലെങ്കില്‍ സര്‍വീസുകള്‍ക്കുമായെത്തുന്നവരെല്ലാം തങ്ങള്‍ കോവിഡ് വാക്‌സിനെടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ അല്ലെങ്കില്‍ ടെസ്റ്റിലൂടെ കോവിഡ് നെഗറ്റീവായെന്ന് സ്ഥിരീകരിച്ചതിന്റെ രേഖകള്‍ അഥവാ കോവിഡ് പ്രതിരോധം നേടിയെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിക്കാനാണ് കോവിഡ് പാസ്‌പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത്തരത്തില്‍ കോവിഡ് പാസ്‌പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കുന്നത് ഭാവിയില്‍ നിരവധി ജീവനുകളെ കോവിഡില്‍ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്ത് കോവിഡ് പാസ്‌പോര്‍ട്ട് പരീക്ഷണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ വച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ കോവിഡ് പാസ്‌പോര്‍ട്ടുകള്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി നിരവധി എംപിമാരാണ് മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്.

ഈ വിഷയത്തില്‍ എംപിമാരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനമെടുക്കാവൂ എന്ന് മുതിര്‍ന്ന ടോറി ബാക്ക് ബെഞ്ചറായ മാര്‍ക്ക് ഹാര്‍പര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യാത്രകള്‍ക്ക് ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കോവിഡ് ഭീഷണിയില്ലാതെ അനുവാദം നല്‍കുന്നതിനാണ് കോവിഡ് പാസ്‌പോര്‍ട്ടുകളിലൂടെ തുടക്കത്തില്‍ ലക്ഷ്യമിട്ടുന്നത്. എന്നാല്‍ കോവിഡ് കാരണം പിടിച്ച് കെട്ടിയ ഇംഗ്ലണ്ടിലെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടു വരാനാണ് കോവിഡ് പാസ്‌പോര്‍ട്ടിലൂടെ നിലവില്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും നടന്ന് വരുന്നുണ്ട്. ഇത്തരമൊരു പാസ്‌പോര്‍ട്ട് ഏത് തരത്തിലാകും പ്രവര്‍ത്തികുകയെന്ന സര്‍ക്കാര്‍ റിവ്യൂ നടക്കുന്നുണ്ട്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway