യു.കെ.വാര്‍ത്തകള്‍

1 മില്ല്യണ്‍ പൗണ്ട് ലോട്ടറി അടിച്ചിട്ടും ഷിഫ്റ്റ് തീരുന്നത് വരെ ജോലി ചെയ്ത് കെയര്‍ ഹോം ജീവനക്കാരി

അവിചാരിതമായി ഭാഗ്യം തേടിയെത്തുമ്പോള്‍ പരിസരം മറന്നു പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ 26 വയസുള്ള സാറ തോമസ് എന്ന കെയര്‍ ഹോം ജീവനക്കാരി തന്നെ ഭാഗ്യദേവത കടാക്ഷിച്ചെന്നു മനസിലാക്കിയിട്ടും സമചിത്തതയോടെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കുകയായിരുന്നു. താന്‍ 1 മില്ല്യണ്‍ പൗണ്ട് ലോട്ടറി സ്‌ക്രാച്ച് കാര്‍ഡ് വഴി സമ്മാനം നേടിയെന്ന് മനസ്സിലാക്കിയിട്ടും രണ്ട് മക്കളുടെ അമ്മയായ സാറ കെയര്‍ ഹോമില്‍ തന്റെ ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആഘോഷത്തിന് ഇറങ്ങിയത്.

വമ്പന്‍ സമ്മാനത്തുക ലഭിച്ചെന്ന് അറിഞ്ഞ സാറ വിശ്വാസം വരാതെ സഹജീവനക്കാരെ കൊണ്ട് കാംലെറ്റില്‍ വിളിച്ച് ജാക്ക്‌പോട്ട് ഒറിജിനല്‍ തന്നെയെന്ന് അന്വേഷിപ്പിക്കുകയും ചെയ്തു. 28കാരനായ പങ്കാളി സിയാന്‍ വാര്‍ണറെ വിവരം അറിയിച്ചതോടെ ബാക്കിയുള്ള ദിവസം ഓഫെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷിഫ്റ്റ് തീരുന്നത് വരെ സാറ കാത്തിരുന്നു.

ലോട്ടറി അടിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത കെയര്‍ ഹോമില്‍ മറ്റുള്ളവരുടെ തലയില്‍ ഡ്യൂട്ടി ഏല്‍പ്പിച്ച് മുങ്ങാന്‍ സാറ തയ്യാറായില്ല. സൗത്ത് വെയില്‍സിലെ മെര്‍തിര്‍ ടൈഡ്ഫില്‍ സ്വദേശിനിയാണ് സാറ. 50x സ്‌ക്രാച്ച്കാര്‍ഡില്‍ നിന്നും ലഭിച്ച വമ്പന്‍ സമ്മാനത്തുക ഉപയോഗിച്ച് പുതിയൊരു വീട് വാങ്ങാനാണ് സാറ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും കെയര്‍ ഹോമിലെ ജോലി ഉപേക്ഷിക്കാനും ഇവര്‍ ചിന്തിക്കുന്നില്ല.

'എന്റെ ജോലി ഏറെ ഇഷ്ടമാണ്. കുടുംബത്തെ കാണാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നമ്മള്‍ രോഗികള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ അവര്‍ പ്രശംസിക്കും', സാറ പറയുന്നു.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway