സിനിമ

എന്തുകൊണ്ട് ഇടതുസഹയാത്രികയായി? മറുപടി പറഞ്ഞ് റിമ കല്ലിങ്കല്‍

നടി ആയതിന് ശേഷം എന്തുകൊണ്ട് താന്‍ ഒരു ഇടതുസഹയാത്രികയായി എന്ന ചോദ്യത്തിന് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. കളമശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ പി രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് റിമയുടെ വെളിപ്പെടുത്തല്‍. ആഷിക്ക് അബു, റിമ കല്ലിങ്കല്‍, സംഗീതസംവിധായകന്‍ ബിജിബാല്‍, നടിമാരായ സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ് തുടങ്ങിയ സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജീവിന്റെ വിജയത്തിനായി വോട്ടഭ്യര്‍ഥിച്ച് വേദിയിലെത്തിയിരുന്നു.

മനുഷ്യരെയാകെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാനാഗ്രഹിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവായാണ് തനിക്ക് രാജീവിനെ അറിയാവുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുമ്പോള്‍ ഒപ്പം രാജീവ് ഉണ്ടാകണം-റിമ കല്ലിങ്കല്‍ പറഞ്ഞു.

'എന്റെ ജീവിതപങ്കാളിയെപ്പോലെ രാഷ്ട്രീയജീവിതം തുടര്‍ന്നുകൊണ്ടുപോയ ആളല്ല ഞാന്‍. ഞാന്‍ പഠിച്ച സാഹചര്യങ്ങളൊക്കെ വേറെയായിരുന്നു. ഇപ്പോള്‍ ഒരു നടിയായി മാറിയപ്പോള്‍ എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ അതിനെനിക്ക് വ്യക്തമായ കാരണമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, ആളുകളെ ഒരുമിച്ചു നിര്‍ത്തണം എന്നുകാണിച്ചുതന്ന ശക്തി. അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നതും. ആ ശക്തി രാജീവേട്ടനിലും ഉണ്ട്.'-റിമ വ്യക്തമാക്കി.

 • തെലുങ്കില്‍ നായികയായി നസ്രിയ, വില്ലനായി ഫഹദും
 • തിയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം ഉടമകള്‍ക്ക് എടുക്കാം
 • ജീവന് ഭീഷണി; നടന്‍ ആദിത്യനെതിരെ വെളിപ്പെടുത്തലുമായി അമ്പിളി ദേവി
 • 'NILA'S ARRIVAL'; കുഞ്ഞിന്റെ ജനന വീഡിയോയുമായി പേളി മാണി
 • ഷൂട്ടിംഗ് നിര്‍ത്തി; മലയാള സിനിമ വീണ്ടും പെട്ടിയിലായി; റിലീസ് നീളും
 • വിവേകിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു തെന്നിന്ത്യന്‍ സിനിമാ ലോകം
 • തമിഴ് ഹാസ്യ സൂപ്പര്‍ താരം വിവേക് അന്തരിച്ചു
 • പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ സിനിമാപരിശീലനവുമായി വെട്രിമാരന്‍
 • സീറ്റു കിട്ടാത്ത കെ വി തോമസ് സിനിമ അഭിനയത്തിലേക്ക്
 • തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധര്‍മ്മജന്‍ നേപ്പാളിലെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway