ചരമം

എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ വൈകി; പെര്‍ത്തില്‍ മലയാളി ബാലിക മരിച്ചു

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ ലഭിക്കാന്‍ രണ്ടു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന മലയാളി ബാലിക മരിച്ചു. ഐശ്വര്യ അശ്വത് എന്ന ഏഴു വയസുകാരിയുടെ മരണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ശനിയാഴ്ചയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ അശ്വത് മരിച്ചത്. പെര്‍ത്ത് മലയാളികളായ അശ്വത്- പ്രസീത ദമ്പതികളുടെ മകളാണ് .

വെള്ളിയാഴ്ച വൈകിട്ടാണ് ഐശ്വര്യയ്ക്ക് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും തുടങ്ങിയത്. ആരോഗ്യസ്ഥിതി മോശമായിട്ടും രണ്ടു മണിക്കൂറോളം ഐശ്വര്യയെ പരിശോധിക്കാന്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ആരോപണം. രണ്ടു മണിക്കൂറോളമാണ് ഐശ്വര്യയുമായി മാതാപിതാക്കള്‍ക്ക് എമര്‍ജന്‍സി വാര്‍ഡില്‍ കാത്തിരിക്കേണ്ടിവന്നത്.

എന്തായിരുന്നു ഐശ്വര്യയുടെ അസുഖമെന്നോ, മരണകാരണമെന്നോ ഡോക്ടര്‍മാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം. ബാംഗ്ലൂര്‍ മലയാളിയായിരുന്ന അശ്വതിന്റെയും, കൊല്ലം കുണ്ടറ സ്വദേശിയായ പ്രസീതയുടെയും നാലു മക്കളില്‍ രണ്ടാമത്തെയാളാണ് ഐശ്വര്യ.

 • കൊല്ലത്ത് കന്യാസ്ത്രീ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
 • ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും യുഎസിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍
 • റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
 • അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • ഈസ്റ്റര്‍ പിറ്റേന്ന് ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ സ്വദേശി ജിമ്മിയുടെ മരണം
 • ഗായകന്‍ ജയരാജ് നാരായണന്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
 • മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
 • മകളുടെ പിറന്നാള്‍ ആഘോഷിച്ച് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway