കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, സഹോദരന് ഗുരുതരം; സി.പി.എം പ്രവര്ത്തകന് പിടിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു സി.പി.എം പ്രവര്ത്തകന് പിടിയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശിപാറാല് മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.
ആക്രമണം നടന്ന ഉടനെ മന്‍സൂറിനെ തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന് മുഹ്സിന് കോഴിക്കോട് ചികിത്സയിലാണ്.
മുഹ്സിനെയും സഹോദരനെയും വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു സംഘമെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്നാണ് മുസ്ലിം ലീഗ് ആദ്യമേ ആരോപിച്ചിരുന്നത്.സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പില്‍ ഹര്‍ത്താലിന് ആഹ്വാനം ചയ്തിട്ടുണ്ട്.
ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു.