ചരമം

അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്; സംസ്കാരം നാളെ

ബര്‍മിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീല്‍ഡില്‍ (വോള്‍വര്‍ഹാംപ്ടന്‍) മാര്‍ച്ചു പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്. രാവിലെ 11 .30 മുതല്‍ 3.30 വരെ വെഡ്നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ ആണ് പൊതു ദര്‍ശനം . വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ അംഗമായ ഗ്ളാക്സിന്‍ തോമസിന്റെ മാതാവാണ് പരേത .

അന്ത്യ കര്‍മങ്ങള്‍ നാളെ (വ്യാഴാഴ്ച )രാവിലെ 11 മണിക്ക് വെഡ്നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ടെട്ടന്‍ഹാള്‍ ഡെയിന്‍ കോര്‍ട്ട് സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തപ്പെടുന്ന സംസ്കാര ചടങ്ങുകള്‍അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. രണ്ടു ദിവസത്തെയും ചടങ്ങുകളുടെ ലൈവ് കാസ്റ്റിങ് ഉണ്ടായിരിക്കും .

ലിങ്ക് ചുവടെ
https://www.youtube.com/watch?v=wHlNH3810Dw

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്ന അന്നമ്മ തദ്ദേശത്തെ മലയാളി സമൂഹത്തിന്റെ ഏവരുടെയും മാതൃസ്ഥാനീയയായിരുന്നു. നാട്ടില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയില്‍ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയര്‍ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വര്‍ഷമായി യുകെയില്‍ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു. ഗ്ളാക്സിന്‍ ഏക മകനാണ് .മരുമകള്‍ ഷൈനി. കൊച്ചു മക്കള്‍ സിമ്രാന്‍, ഗ്ലാഡിസ് ,ഇമ്മാനുവല്‍ .

'വാം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ് . മമ്മിയുടെ വിയോഗത്തില്‍ ഏറെ ദുഃഖിതരായ വാം അംഗങ്ങള്‍ അസോയിയേഷന്‍ ഭാരവാഹികളായ സിറില്‍ ,ജിജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏക മനസോടെയാണ് കുടുംബത്തോടൊപ്പം ചേര്‍ന്ന് അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്‌.

ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ വിലാസം

St Patrick R C Church
299 Wolverhampton Rd,
Wednesfiled
Wolverhampton
WV10 0QQ

 • കൊല്ലത്ത് കന്യാസ്ത്രീ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
 • ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും യുഎസിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍
 • റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
 • എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ വൈകി; പെര്‍ത്തില്‍ മലയാളി ബാലിക മരിച്ചു
 • ഈസ്റ്റര്‍ പിറ്റേന്ന് ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ സ്വദേശി ജിമ്മിയുടെ മരണം
 • ഗായകന്‍ ജയരാജ് നാരായണന്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
 • മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
 • മകളുടെ പിറന്നാള്‍ ആഘോഷിച്ച് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway