യു.കെ.വാര്‍ത്തകള്‍

ബ്ലഡ് കോട്ട് ഭീതി: 50 വയസില്‍ താഴെയുള്ളവര്‍ക്ക് തല്‍ക്കാലം ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നല്‍കേണ്ടെന്ന് ശാസ്ത്രജ്ഞര്‍; കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

ഓക്‌സ്‌ഫോര്‍ഡ്- അസ്ട്രാസെനെക വാക്‌സിന്‍ മൂലം അപൂര്‍വ്വ ബ്ലഡ് ക്ലോട്ടിംഗ് രൂപപ്പെടുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെ കുട്ടികളില്‍ വാക്‌സിന്റെ പരീക്ഷണം ഓക്‌സ്‌ഫോര്‍ഡ് നിര്‍ത്തിവച്ചു. കൂടാതെ 50 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് യുകെ തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ മൂലം സൃഷ്ടിക്കപ്പെടുന്ന ബ്ലഡ് ക്ലോട്ടിന്റെ കൂടുതല്‍ വശങ്ങള്‍ റെഗുലേറ്റര്‍ അന്വേഷണവിധേയമാക്കുന്ന ഘട്ടത്തില്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് വരെ പദ്ധതിയില്‍ മെല്ലെപ്പോക്ക് സ്വീകരിക്കണമെന്നാണ് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ (ജെസിവിഐ) അംഗം ഡോ. മാഗി വെയര്‍മൗത്ത് ആവശ്യപ്പെടുന്നത്.

'സുരക്ഷയും, പൊതുജനങ്ങളുടെ ആത്മവിശ്വാസവും സംബന്ധിച്ച വിഷയമാണിത്. പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ മറച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല', അവര്‍ പറഞ്ഞു. എംഎച്ച്ആര്‍എ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വരെ കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. എങ്കിലും പൊതുജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്ന ആഹ്വാനത്തില്‍ മാറ്റമില്ല. ജനങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ എത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.


ബ്ലഡ് ക്ലോട്ട് രൂപപ്പെടുന്നത് അത്യപൂര്‍വ്വമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 18 മില്ല്യണ്‍ ഡോസുകള്‍ നല്‍കിയതില്‍ കേവലം 30 പേര്‍ക്കാണ് ബ്ലഡ് ക്ലോട്ട് ഉണ്ടായത്. എന്നാല്‍ കൃത്യമായ തെളിവുകള്‍ മുന്നോട്ട് വെയ്ക്കാതെ ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ വിശ്വാസം തകര്‍ക്കുന്ന അവസ്ഥയാകുമെന്ന് ഡോ. വെയര്‍മൗത്ത് മുന്നറിയിപ്പ് നല്‍കി.


31 മില്ല്യണിലേറെ മുതിര്‍ന്നവര്‍ക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 15നകം 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 18-49 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയെ കുറിച്ചുള്ള ജെസിവിഐ നിര്‍ദ്ദേശങ്ങള്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിന് സമര്‍പ്പിക്കുന്നതിന് മുന്‍പ് ആശങ്ക പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ജെസിവിഐ.


ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ്- അസ്ട്രാസെനെക വാക്‌സിന്‍ ആണ് കുത്തിവയ്ക്കുന്നത്. ഇവിടെ നിന്നും ബ്ലഡ് കോട്ട് സംബന്ധിച്ച കേസുകളൊന്നും പുറത്തുവന്നിട്ടില്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും കുത്തിവയ്പ്പ് തുടങ്ങിട്ടുണ്ട്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway