നാട്ടുവാര്‍ത്തകള്‍

പാലക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തെന്നു ഇ ശ്രീധരന്‍; പിണറായിയേക്കാള്‍ നന്നായി ഭരിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തെന്ന് ബി.ജെ.പിസ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. ബി.ജെ.പി ആരെയും പിന്തുണയ്ക്കില്ല. ഇതോടെ രാഷ്ട്രപതി ഭരണമാവും കേരളത്തിലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തില്‍ 42 മുതല്‍ 70 സീറ്റ് വരെ ബി.ജെ.പിക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ 35 മുതല്‍ 46 സീറ്റ് വരെ ലഭിക്കാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി കിങ് മേക്കര്‍ ആകും. പാലക്കാട് നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും ബിജെപി മുന്നേറ്റം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. തന്റെ വ്യക്തിപ്രഭാവവും ഗുണം ചെയ്യും. എംഎല്‍എ ആയാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച മണ്ഡലമായി മാറ്റിയെടുക്കും.

ബി.ജെ.പിയുടെ വളര്‍ച്ച താന്‍ എത്തിയതോടെ കൂടിയെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മുഖ്യമന്ത്രി ആകുമോ ഇല്ലയോ എന്ന കാര്യം ബിജെപിയാണ് തീരുമാനിക്കുന്നത്. താന്‍ പിണറായി വിജയനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചു. ഇതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സഹായിച്ചെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. വ്യക്തി എന്ന നിലയിലാണ് ആളുകള്‍ തനിക്ക് സഹായം വാഗ്ദാനം ചെയ്തതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ആരെയും പ്രേരിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരില്ല. കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും വരാം. മുഖ്യമന്ത്രിയായാല്‍ രാഷ്ട്രീയം കളിക്കില്ല. സംസ്ഥാനത്തെ മികച്ച രീതിയില്‍ ഭരിക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കായി ഫലം വരുന്നതുവരെ കാത്തിരിക്കുന്നില്ല. വികസന പദ്ധതികള്‍ക്ക് ടെണ്ടര്‍ രേഖകള്‍ ഉടന്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway