നാട്ടുവാര്‍ത്തകള്‍

ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് പിണറായിയെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നതെന്നും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്നത് എല്‍.ഡി.എഫിന്റെ വ്യാമോഹമാണെന്നും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു.

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി.പി.എമ്മിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാന്‍ പറയാതെ തന്നെ ആളുകള്‍ക്ക് അറിയാം. വിഭാഗീയത അതിന്റെ ഉച്ചകോടിയിലെത്തിയിരിക്കുകയാണ്. പിണറായിയെന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസും ഐക്യജനാധിപത്യമുന്നണിയും അത്യുജ്ജല വിജയം ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കും. എല്ലാ ജയരാജന്മാരും വിജയനെതിരാണ്. അവരെല്ലാം വളരെ ദുഃഖിതരാണ്. പൊട്ടിത്തെറിയുടെ വക്കിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അവരുടെ ദുഃഖവും പ്രതിഷേധവും ഞങ്ങള്‍ക്ക് അനുകൂലമായി മാറും.

പിണറായി വിജയന്‍ എല്ലാവരേയും വെട്ടിനിരത്തിയിരിക്കുന്നു. അവസാനം ആരാണ് അദ്ദേഹത്തിന് കൂട്ടുകാരായിട്ടുള്ളത്. ഇപ്പോള്‍, ഞാനും എന്റെ മകളുടെ ഭര്‍ത്താവും മതി, വേറെ ആരും വേണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നാണ് അദ്ദേഹം പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway