യു.കെ.വാര്‍ത്തകള്‍

കൊറോണ മൂലം റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ പണം ലഭിക്കാതെ വലയുന്നത് മലയാളികളടക്കം ലക്ഷങ്ങള്‍, വൗച്ചറുകളും കാലഹരണപ്പെട്ടു


ഒരു വര്‍ഷത്തിലധികമായി കൊറോണ മൂലം മുടങ്ങിയ വിമാന യാത്രയുടെ ടിക്കറ്റിന്റെ പണം ഇനിയും തിരികെ ലഭിക്കാതെ വലയുന്നത് മലയാളികളടക്കം ലക്ഷക്കണക്കിന് പേര്‍. ഒഴിവുകാല യാത്രകള്‍ക്കും മറ്റുമായി ടിക്കറ്റ് ബുക്ക് ചെയ്ത് കോവിഡ് പ്രതിസന്ധിയില്‍ ഉണ്ടായ യാത്രാവിലക്കുകള്‍ മൂലം യാത്ര ചെയ്യാനാകാതെ പോയവരില്‍ പത്തിലൊന്നു പേര്‍ ഒരു വര്‍ഷമായിട്ടും പണം തിരികെ കിട്ടാതെ വലയുന്നുണ്ടെന്ന് ഒരു സര്‍വ്വേ പറയുന്നു. റദ്ദായ ടിക്കറ്റുകള്‍ക്ക് പകരം നല്‍കിയ വൗച്ചറുകള്‍ പലതിന്റെയും കാലാവധി കഴിഞ്ഞു. ഒഴിവുകാല യാത്രകള്‍ക്ക് നിരോധനമുള്ള ഈ സാഹചര്യത്തില്‍ പോലും വൗച്ചറുകള്‍ക്ക് പകരം പണം നല്‍കാന്‍ വിമാനക്കമ്പനികള്‍ കൂട്ടാക്കുന്നില്ല.

കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അഥോറിറ്റി കൂടുതല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം നിറവേറ്റാനാകാതെ പോയ ചരക്കു വിതരണത്തിനും മറ്റു സേവനങ്ങള്‍ക്കും മുന്‍കൂറായി നല്‍കിയ പണം മടക്കിലഭിക്കുമെന്ന് സി എം എ കഴിഞ്ഞ വേനല്‍ക്കാലത്ത് പറഞ്ഞിരുന്നു. അതിനുശേഷം കഴിഞ്ഞ ജൂലായില്‍ 100-ല്‍ അധികം പാക്കേജ് ഹോളിഡേ കമ്പനികള്‍ക്ക് പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ മിക്ക കമ്പനികളും ഇപ്പോഴും ഒളിച്ചുകളിക്കുകയാണെന്നാണ് ഉപഭോക്തൃ വിദഗ്ദര്‍ പറയുന്നത്.

ഇനിയും തിരികെ ലഭിക്കേണ്ട തുകയില്‍ 40 ശതമാനവും വിമാന ടിക്കറ്റ് ചാര്‍ജ്ജുകളാണെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. 17 ശതമാനത്തോളം ഹോട്ടല്‍ ബുക്കിംഗ് ചാര്‍ജ്ജും 5 ശതമാനം ആഡംബര കപ്പല്‍ ബുക്കിംഗ് ചാര്‍ജും ഉണ്ട്. ഏഴു ശതമാനം പേര്‍ക്ക് തുക ബാക്കി ലഭിക്കാനുള്ളത് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ട് ഡെലിവറി ചെയ്യാത്തതിനാലാണ്. ആറു ശതമാനം പേര്‍ക്ക് സ്പാ തുടങ്ങിയ സേവനങ്ങളില്‍ നിന്നും പണം തിരികെ ലഭിക്കാനുണ്ട്. ഒരു ശതമാനം പേര്‍ക്ക് റദ്ദാക്കിയ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നാണ്.

പല കമ്പനികളും പണത്തിനു പകരം ഉപഭോക്താക്കളെ വൗച്ചറുകളും ക്രെഡിറ്റും സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പണമായി തിരിച്ചുനല്‍കാന്‍ തയ്യാറായില്ല. എന്നാല്‍, ഇവരില്‍ പലര്‍ക്കും കോവിഡ് നിയന്ത്രണങ്ങള്‍ നീണ്ടത് മൂലം ഇത് സമയത്ത് ഉപയോഗിക്കാന്‍ കഴിയാതെപോയി. ഇവയില്‍ പലതും കാലഹരണപ്പെടുകയും ചെയ്തു. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലാവധി നീട്ടിക്കൊടുക്കാന്‍ പല കമ്പനികളും തയാറാകുന്നുമില്ല.

2020 മാര്‍ച്ചില്‍ മകളെ കാണാന്‍ ഓസ്‌ട്രേലിയയിലേക്കുള്ള മടക്ക വിമാനങ്ങള്‍ക്കായി ജെന്നിഫറും കീത്ത് ടെമ്പിളും 6,700 പൗണ്ട് ആണ് ചെലവഴിച്ചത്. അന്താരാഷ്ട്ര യാത്ര തടസ്സപ്പെട്ടു തുടങ്ങിയതോടെ ഇത്തിഹാദ് അവരുടെ മടക്ക വിമാനം റദ്ദാക്കി. 72 കാരായ പെന്‍ഷന്‍കാര്‍ ജപ്പാന്‍ എയര്‍ലൈന്‍സില്‍ ഹീത്രുവിലേക്ക് പറക്കാന്‍ 4,700 പൗണ്ട് നല്‍കി. വിരമിച്ച നഴ്‌സ് ജെന്നിഫര്‍ ഇത്തിഹാദിനെ വിളിച്ചപ്പോള്‍ പറഞ്ഞുത് അവര്‍ബുക്ക് ചെയ്ത ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഗോട്ടോഗേറ്റ് മാത്രമേ അവര്‍ക്ക് പണം തിരികെ നല്‍കൂ എന്നാണ്.

ഗോട്ടോഗേറ്റിനെ വിളിച്ചപ്പോള്‍ ഇത്തിഹാദില്‍ നിന്നുള്ള ടിക്കറ്റ് പണത്തിനായി കാത്തിരിക്കണമെന്നാണ്. ഒരു വര്‍ഷം പിന്നിട്ടിട്ടും ജെന്നിഫറിന് പണം തിരികെ ലഭിച്ചിട്ടില്ല. ഇതിനു സമാനമാണ് മറ്റുള്ളവരുടെയും അവസ്ഥ. നിരവധി മലയാളികളും നാട്ടിലേയ്ക്ക് ടിക്കറ്റ് എടുത്തിട്ട് പണം കിട്ടാന്‍ കാത്തിരിക്കുന്നുണ്ട്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway