യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രേതബാധ! 'ഒഴിപ്പിക്കാന്‍' അച്ചനെ കൊണ്ടുവന്നു

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൂത-പ്രേതാദികള്‍ക്കൊന്നും പൊതുവെ പിടിച്ചു നില്‍ക്കാനാവുന്നില്ല . എന്നാല്‍ ബ്രിട്ടനില്‍ ഒരു എന്‍എച്ച്എസ് ആശുപത്രിയില്‍ 'പ്രേതബാധ' കലശലായെന്നാണ് വാര്‍ത്ത. 'ഒഴിപ്പിക്കാന്‍' അച്ചനെയും കൊണ്ടുവന്നു. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പൂളിലെ സെന്റ് ആന്‍സ് ഹോസ്പിറ്റല്‍ ഓള്‍ഡ് ബില്‍ഡിംഗിലെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാരാണ് നിരവധി ആഴ്ചകളായി അരങ്ങേറുന്ന വിചിത്ര സംഭവങ്ങളെ കുറിച്ച് സീനിയര്‍ മേധാവികളെ അറിയിച്ചത്. സംഭവം അടിയന്തര പ്രാധാന്യമുള്ളതായി കണക്കാക്കി എന്‍എച്ച്എസ് ചാപ്ലിന്‍ റവ. മൈക് ഓട്‌സിനെ ജീവനക്കാരുമായി സംസാരിക്കാന്‍ വിളിച്ചുവരുത്തി. ആശുപത്രിയില്‍ വസ്തുവകകള്‍ തനിയെ നീങ്ങുന്നത് ആണ് ജീവനക്കാരെ ആശങ്കപ്പെടുത്തിയത്.

പുരോഹിതന്‍ ചില അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ട് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് നല്‍കി. ഇതിന് ശേഷം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്കായി ഹോളി കമ്മ്യൂണിയന്‍ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചു. നഴ്സുമാരെയടക്കം കണ്ടു കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. ഈ പരീക്ഷണം വിജയകരമായി. തൊട്ടുപിന്നാലെ വിചിത്രമായ സംഭവങ്ങള്‍ പൊടുന്നനെ നില്‍ക്കുകയും, ദുരാത്മാവ് അപ്രത്യക്ഷമാകുകയും ചെയ്തെന്നു പറയുന്നു

ഡോര്‍സെറ്റ് ഹെല്‍ത്ത്‌കെയര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍സിന് ലഭിച്ച വിവരാവകാശ അപേക്ഷ പ്രകാരമാണ് ബാധ ഒഴിപ്പിക്കല്‍ നടന്നതായി വിവരം പുറത്തുവന്നത്. ഡോര്‍സെറ്റിലെ പൂളിലുള്ള കാന്‍ഫോര്‍ഡ് ക്ലിഫ്‌സ് ഏരിയയിലാണ് നൂറ്റാണ്ട് പിന്നിട്ട സെന്റ് ആന്‍സ് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway