നാട്ടുവാര്‍ത്തകള്‍

ലീഗ് പ്രവര്‍ത്തകന്റെ അരുംകൊല: 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' ജയരാജന്റെ മകന്റെ വിവാദ പോസ്റ്റ്

വോട്ടെടുപ്പ് കഴിഞ്ഞു മണിക്കൂറുകള്‍ക്കകം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ അരുംകൊലക്കു പിന്നാലെ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജയിന്‍ രാജ് ഇട്ട ഫേസ്ബുക്ക് കുറിപ്പ് വിവാദത്തില്‍. ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ഒറ്റവരി കുറിപ്പിനെതിരെയാണ് പ്രതിഷേധമുയരുന്നത്. 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചു സൈബര്‍ സഖാക്കളും ഉണ്ട്. രാത്രി പാനൂരില്‍ വീട്ടുകാരുടെ കൺമുന്നിലിട്ടായിരുന്നു കൊല.

കൂത്തുപറമ്പിലേത് ആസൂത്രിത കൊലപാതകമാണെന്നതിന്റെ തെളിവാണ് ജയിന്‍ രാജിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പെന്നാണ് ആരോപണം. മുമ്പ് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ടു ജയിന്‍ രാജിന്റെ പേര് വിവാദത്തിലായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ കൊലകളെ ന്യായീകരിച്ചും എതിരാളികളെ ഭീഷണിപ്പെടുത്തിയും വാര്‍ത്തകളിലിടം നേടിയിട്ടുള്ള ആളാണ് ജയരാജന്റെ മകന്‍.

20തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നാണ് മന്‍സൂറിന്റെ സഹോദരന്‍ പറഞ്ഞത്. ആക്രമണത്തില്‍ മുഹ്‌സിനും പരിക്കേറ്റിരുന്നു. തന്നെയാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നും പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്നും മുഹ്‌സിന്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്നത് കണ്ടതിന് ശേഷമാണ് സഹോദരന്‍ മന്‍സൂര്‍ ഓടിയെത്തിയത്. തുടര്‍ന്ന് മന്‍സൂറിനെയും ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കണ്ണൂരില്‍ സഹോദരങ്ങളായ ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ പരുക്കേറ്റ മന്‍സൂറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മന്‍സൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. പത്തിലധികം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷണര്‍ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ഷിനോസിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ മന്‍സൂറിന്റെ വീട്ടിലെത്തി ആക്രമിച്ചത്. കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്‌സിന്റെ പിതാവ് അബ്ദുള്ള കണ്ണീരോടെ പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള പറയുന്നു. കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ടിപി വധം, ഷുക്കൂര്‍ വധം , ഫസല്‍ വധം, കതിരൂ മനോജ് വധം എന്നിവയൊക്കെ കണ്ണൂർ സിപിഎമ്മിനേയും ജയരാജനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ചു കുറേ നാളുകളായി കണ്ണൂര്‍ രാഷ്ട്രീയം കുറച്ചൊക്കെ സമാധാന അന്തരീക്ഷത്തിലായിരുന്നു. അതിനിടെയാണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ അരും കൊല അരങ്ങേറിയത്.

അതിനിടെ, മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്നു പി. ജയരാജന്‍ പ്രതികരിച്ചു. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway