സിനിമ

കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കേസ് ആവശ്യപ്പെട്ട് ബിജെപി

നടന്‍ കമല്‍ഹാസന്റെ മകളും സിനിമാ താരവുമായ ശ്രുതി ഹാസനെതിരെ ക്രമിനല്‍ കേസ് ഫയല്‍ ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി. പോളിങ് ബൂത്തിലേക്ക് നടി അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് പരാതി.

കോയമ്പത്തൂര്‍ സൗത്തില്‍ ബൂത്ത് സന്ദര്‍ശനത്തിനായി എത്തിയ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനൊപ്പം പോളിംഗ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് ശ്രുതിക്കെതിരായ പരാതിയില്‍ പറയുന്നത്.

മക്കളായ ശ്രുതി, അക്ഷര എന്നിവരോടൊപ്പം ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തിലേക്ക് പോയത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്.


പോളിങ് ബൂത്ത് സന്ദര്‍ശിച്ച് വോട്ട് തേടിയതിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയിക്കാനായി വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായി കമല്‍ഹാസന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമല്‍ഹാസന്‍ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് നിയമം ലംഘിച്ച് പോളിങ് ബൂത്തില്‍ കയറിയ ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയത്. ബൂത്ത് ഏജന്റുമാരല്ലാതെ ആരും പോളിംഗ് ബൂത്തുകളിലേക്ക് പോകരുതെന്ന ചട്ടമുണ്ടെന്നും ഇത് ലംഘിച്ചാണ് ശ്രുതി ഹാസന്‍ ബൂത്തിനുള്ളില്‍ കയറിയതെന്നും ബി.ജെ.പി പരാതിയില്‍ പറഞ്ഞു.

 • തെലുങ്കില്‍ നായികയായി നസ്രിയ, വില്ലനായി ഫഹദും
 • തിയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം ഉടമകള്‍ക്ക് എടുക്കാം
 • ജീവന് ഭീഷണി; നടന്‍ ആദിത്യനെതിരെ വെളിപ്പെടുത്തലുമായി അമ്പിളി ദേവി
 • 'NILA'S ARRIVAL'; കുഞ്ഞിന്റെ ജനന വീഡിയോയുമായി പേളി മാണി
 • ഷൂട്ടിംഗ് നിര്‍ത്തി; മലയാള സിനിമ വീണ്ടും പെട്ടിയിലായി; റിലീസ് നീളും
 • വിവേകിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു തെന്നിന്ത്യന്‍ സിനിമാ ലോകം
 • തമിഴ് ഹാസ്യ സൂപ്പര്‍ താരം വിവേക് അന്തരിച്ചു
 • പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ സിനിമാപരിശീലനവുമായി വെട്രിമാരന്‍
 • സീറ്റു കിട്ടാത്ത കെ വി തോമസ് സിനിമ അഭിനയത്തിലേക്ക്
 • തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധര്‍മ്മജന്‍ നേപ്പാളിലെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway