സിനിമ

പൃഥ്വിരാജിന്റെ സംവിധായകനായി മോഹന്‍ലാല്‍, ബറോസ് ഷൂട്ട് പുരോഗമിക്കുന്നു

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബറോസ് സെറ്റില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സംവിധായകന്റെ റോളില്‍ മോഹന്‍ലാലും, അഭിനേതാവിന്റെ റോളില്‍ പൃഥ്വിയുമാണ് ഉള്ളത്. പൃഥ്വരാജിനോട് സീനുമായി ബന്ധപ്പെട്ട മോഹന്‍ലാല്‍ സംസാരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇതിന് മുമ്പും ഷൂട്ടിങ്ങിനിടെയുള്ള വീഡിയോകളും ചിത്രങ്ങളും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ആക്ഷനും കട്ടും പറയുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും ഷൂട്ടിങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ഞങ്ങള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്', താരം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

 • തെലുങ്കില്‍ നായികയായി നസ്രിയ, വില്ലനായി ഫഹദും
 • തിയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം ഉടമകള്‍ക്ക് എടുക്കാം
 • ജീവന് ഭീഷണി; നടന്‍ ആദിത്യനെതിരെ വെളിപ്പെടുത്തലുമായി അമ്പിളി ദേവി
 • 'NILA'S ARRIVAL'; കുഞ്ഞിന്റെ ജനന വീഡിയോയുമായി പേളി മാണി
 • ഷൂട്ടിംഗ് നിര്‍ത്തി; മലയാള സിനിമ വീണ്ടും പെട്ടിയിലായി; റിലീസ് നീളും
 • വിവേകിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു തെന്നിന്ത്യന്‍ സിനിമാ ലോകം
 • തമിഴ് ഹാസ്യ സൂപ്പര്‍ താരം വിവേക് അന്തരിച്ചു
 • പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ സിനിമാപരിശീലനവുമായി വെട്രിമാരന്‍
 • സീറ്റു കിട്ടാത്ത കെ വി തോമസ് സിനിമ അഭിനയത്തിലേക്ക്
 • തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധര്‍മ്മജന്‍ നേപ്പാളിലെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway