നാട്ടുവാര്‍ത്തകള്‍

ഡോളര്‍ കടത്തുക്കേസില്‍ രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കൊച്ചി: ഡോളര്‍ കടത്തുക്കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചേദ്യം ചെയ്യലിന് ഹാജരാകില്ല. ശാരീരികാസ്വസ്ഥതകളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ അറിയിച്ചത്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ എട്ടിന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കിയപ്പോള്‍ വോട്ടെടുപ്പ് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു.

വോട്ടെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ശ്രീരാമകൃഷ്ണന്‍ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പിന് ശേഷമുള്ള ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ നീട്ടിവെച്ചത്.

യു.എ.ഇ കോണ്‍സുല്‍ ജനറല്‍ വഴി ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് കേസില്‍ അറസ്റ്റിലായ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സ്പീക്കറെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിപ്പിച്ചത്. നേരത്തെ വിദേശത്ത് സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്ന സ്വപ്നയുടെ മൊഴി സ്പീക്കര്‍ പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. മൊഴി അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലസീര്‍ അഹമ്മദിനെ പരിചയമുണ്ട്. പക്ഷെ അതിന്റെ പേരില്‍ തനിക്കെതിരെ നിക്ഷേപമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

ഹൈക്കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പില്‍ ദുരുദ്ദേശത്തോടെ ശ്രീരാമകൃഷ്ണന്‍ ഫളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഇതിനെതിരെയും ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

'മൊഴി' എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സ്പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ‘മൊഴികള്‍’ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല . അതിനെ എല്ലാ തരത്തിലും നേരിടുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway